അമിതവൈദ്യുതി പ്രവാഹം; വൈദ്യുതോപകരണങ്ങൾ നശിച്ചു
text_fieldsപേരാമ്പ്ര: അമിത വൈദ്യുതി പ്രവാഹത്തിൽ ചക്കിട്ടപാറ മേഖലയിൽ നിരവധി പേരുടെ വൈദ്യുതോപകരണങ്ങൾ നശിച്ചു. ഞായറാഴ്ചച രാത്രി എട്ടരയോടെയാണു സംഭവം. ടിവി, ഫ്രിഡ്ജ്, ഫാനുകൾ, ബൾബുകൾ, മൊബൈൽ ഫോൺ, ലാപ് ടോപ്, ഈസികുക്കർ, ചാർജറുകൾ എന്നിവയെല്ലാം നശിച്ചിട്ടുണ്ട്. ട്രാൻസ്ഫോർമറിലുണ്ടായ തകരാറാണു പ്രശ്നത്തിനിടയാക്കിയതെന്നു ചക്കിട്ടപാറ കെ.എസ്.ഇ.ബി സെക്ഷൻ അധികൃതർ അറിയിച്ചു.
കുറ്റിലാട്ട് ജിതേഷ് ബാലകൃഷ്ണൻ, അഗസ്റ്റിൻ കോച്ചേരി, തങ്കം പിലാതോട്ടത്തിൽ, ശ്രീധരൻ തെക്കേ ഏറം വെള്ളി, രാധാ ബാലൻ മൊയോത്ത്, തോമസ് കൊല്ലിയിൽ, കോമച്ചം കണ്ടി രാമചന്ദ്രൻ, വിജയൻ കുന്നേൽ തെക്കേതിൽ, ഷാജിദ് ഓടക്കൽ, സുകു വേനത്താനത്ത്, മാത നമ്പിത്തൂര്, പൊന്നമ്മ പള്ളൂരുത്തിപറമ്പിൽ, സാലി കെട്ടുപുരക്കൽ, വിജയൻ തേവർ തുരുത്തിൽ, കുഞ്ഞികൃഷ്ണൻ വയലാരി, പുനത്തിൽ നാരായണി, വിനയകുമാരി പനമറ്റം പറമ്പിൽ, കുഞ്ഞമ്മദ് അഞ്ചുകണ്ടം പറമ്പിൽ, ജോസഫ് പള്ളുരുത്തി, ജയിംസ് മരങ്ങാട്ട്, സാവിത്രി കുന്നോത്ത്, ആൻറണി തോണിക്കര, ജോസ് പനമറ്റം പറമ്പിൽ, കെ. എം. പീറ്റർ കരിമ്പനക്കുഴിയിൽ, റിജു വെട്ടിക്കൽ, ഷാജൻ വല്യാത്ത്, മറിയാമ്മ വല്യാത്ത്, കുഞ്ഞിരാമൻ പനമറ്റംപറമ്പിൽ, ബാബു പനമറ്റംപറമ്പിൽ, സുരേഷ് കാര്യപ്പുറം, ബെന്നി ചിരട്ടവയൽ എന്നിവർക്കാണു നാശം സംഭവിച്ചിരിക്കുന്നത്.
പ്രശ്ന ബാധിതർക്ക് ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ ചക്കിട്ടപാറ കെ.എസ്.ഇ.ബി അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നു 11ാം വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ചിപ്പി മനോജ്, 12ാം വാർഡ് അംഗം ജിതേഷ് മുതുകാട് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.