വൈറൽ പൂക്കൾ തേടി ആവളയിലേക്ക് ജനമൊഴുകുന്നു
text_fieldsപേരാമ്പ്ര (കോഴിക്കോട്): സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ആവളപ്പാണ്ടി കുറ്റിയോട്ട് നട തോട്ടിലെ മുള്ളൻപായൽ പൂവിട്ടതു കാണാൻ വൻ ജനത്തിരക്ക്. കഴിഞ്ഞ ദിവസം പ്രദേശത്തുകാരായ സുജേഷും അജിത്തുമാണ് പായൽ പൂവിെൻറ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ പത്ര ദൃശ്യമാധ്യമങ്ങളും സഞ്ചാരികളും കുറ്റിയോട്ട് നടയിലേക്ക് ഒഴുകുകയായിരുന്നു.
തോട്ടിൽ അര കിലോമീറ്ററോളം ദൂരത്തിൽ പായൽ പൂവിട്ടിട്ടുണ്ട്. വയലറ്റ് നിറമുള്ള ഈ പൂവ് കാമറ കണ്ണിലൂടെ അതി മനോഹരമാണ്. വെയിൽ ശക്തമായ പകൽ 12 മണി മുതൽ 3 മണി വരെയാണ് പൂവ് വിടർന്നുനിൽക്കുക. ഈ സമയത്ത് എത്തിയാൽ മാത്രമാണ് പൂക്കളുടെ പൂർണ സൗന്ദര്യം ദൃശ്യമാവുക.
തിങ്കളാഴ്ച ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ഏറെ സൗന്ദര്യവതിയാണെങ്കിലും ഇത് വയലിൽ വളർന്നാൽ നെൽ കൃഷി ചെയ്യാൻ വളരെ പ്രയാസമാണെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.