ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ മിസോറമിൽനിന്ന് സംഘം
text_fieldsപേരാമ്പ്ര: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാനായി മിസോറമിൽനിന്ന് ഒരുസംഘം പേരാമ്പ്ര ബ്ലോക്ക് ഓഫിസിലെത്തി. പ്രോജക്ട് ഡയറക്ടർ പേക്ക നയിക്കുന്ന സംഘമാണ് വിശദമായി പഠനം നടത്തി മിസോറമിൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.
2010ൽ കോഴിക്കോട് ജില്ലയിൽ ആരംഭിച്ച കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയിൽ 1600ൽ ഏറെ കുടുംബശ്രീ അംഗങ്ങളാണ് തൊഴിൽ ചെയ്യുന്നത്. കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ തദ്ദേശവകുപ്പ് കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി 2024നെ ഉപജീവന വർഷമായി പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ഭാഗമായി കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനീഷേറ്റിവ് ഫോർ ട്രാൻസ്ഫർമേഷൻ (കെ-ലിഫ്റ്റ് )പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നാൽപതിനായിരം പേർക്ക് ഹോം ഷോപ്പ് പദ്ധതി വഴി തൊഴിൽ നൽകുകയാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി സർക്കാർ പദ്ധതി ആയതോടെ നിരവധി കുടുംബശ്രീ അംഗങ്ങളാണ് ഈ മേഖലയിലേക്ക് തൊഴിലിനായി എത്തുന്നത്. കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി സി.ഇ.ഒ ഖാദർ വെള്ളിയൂർ വിശദീകരിച്ചു.
പഠന ക്ലാസ് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചർ, ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കർ, സനാദനൻ, രജിത, ഗിരിജ ശശി, കെ.കെ. ലിസി, ബ്ലോക്ക് കോഓഡിനേറ്റർ അശ്വന്ത്, ലിജിന ഗോപി, കെ.സി. ശൈലേഷ് എന്നിവർ സംസാരിച്ചു. ബി.ഡി.ഒ പി. ഖാദർ സ്വാഗതവും ജെ.ബി.ഡി.ഒ പി.കെ. സുജീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.