ചെങ്ങോട്ടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുത്; സമരസമിതി 10,000 ഇ-മെയിൽ അയക്കുന്നു
text_fieldsകൂട്ടാലിട: ചെങ്ങോട്ടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിക്ക് 10,000 ഇ-മെയിൽ അയക്കുന്ന കാമ്പയിൻ തുടങ്ങി. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി സ്ഥലം പരിശോധന നടത്തി ചെങ്ങോടുമലയിൽ ഒരു കാരണവശാലും ഖനനം നടത്തരുതെന്ന റിപ്പോർട്ട് നൽകിയിട്ടുണ്ട്. നേരത്തേ പരിശോധന നടത്തിയ മറ്റ് രണ്ട് സർക്കാർ ഏജൻസികളും ഖനനം പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര - വനം പരിസ്ഥിതി മന്ത്രാലയം , ക്വാറി കമ്പനി നൽകിയ പാരിസ്ഥിതി കാനുമതിയുടെ അപേക്ഷ തള്ളണമെന്നാണ് കത്തിൽ പറയുന്നത്. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദ്യ കത്ത് ഇ-മെയിൽ അയച്ച് ഉദ്ഘാടനം നിർവഹിച്ചു. കൂട്ടാലിടയിൽ നടന്ന കാമ്പയിന് ലിനീഷ് നരയംകുളം, പി.കെ. ബാലൻ, സുരേഷ് ചീനിക്കൽ, എരഞ്ഞോളി ബാലൻ നായർ, ഹരിനന്ദന, എസ്. എം. അർജുൻ, ഡി. ദീപക് എന്നിവർ നേതൃത്വം നൽകി.
നേരത്തെ നരയംകുളത്ത് നടന്ന കാമ്പയിന് വാർഡ് മെംബർ ടി.പി. ഉഷ, ജയരാജൻ കല്പകശ്ശേരി, ടി.എം. സുരേഷ് ബാബു, ടി.കെ. ചന്ദ്രൻ, പ്രശാന്ത് ചോലക്കൽ, ടി.എം. ഷീജ, മേപ്പാടി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.