നമ്പ്രത്ത്കര യു.പി സ്കൂളിൽ പ്രതിഭാ പുരസ്കാരം മെഗാ ക്വിസ് 2024
text_fieldsനമ്പ്രത്ത്കര യു.പി സ്കൂളിൽ പ്രതിഭാ പുരസ്കാരം മെഗാ ക്വിസ് നടന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും ഇതോടൊപ്പം നടന്നു. നമ്പ്രത്ത്കര യു.പി സ്കൂളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ‘സഭ’യുടെ നേതൃത്വത്തിലാണ് പുരസ്കാര മത്സരം നടന്നത്.
മുൻ പ്രധാനാധ്യാപകനായ ശങ്കരൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു . മുൻ പ്രധാനാധ്യാപകനായ എം. ശ്രീഹർഷൻ മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂതനമായ ശൈലിയിലാണ് ശ്രീഹർഷൻ മാസ്റ്റർ മത്സരം നടത്തിയത്. ദേവബാല, സജൽ ഷിജു, സന സലാം, എന്നിവർ അടങ്ങിയ ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കീർത്തന അനൂപ്, ആര്യൻ, അനുഷ്ക വിനോദ് എന്നിവർ രണ്ടാം സ്ഥാനവും, ദേവതീർത്ഥ, ശിവാഞ്ജന, പാർവതി എന്നിവരുടെ ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി.
രക്ഷിതാക്കളുടെ മത്സരത്തിൽ ആറ് ബിയിൽ പഠിക്കുന്ന ആര്യെൻറ മാതാവ് ജിൻഷ ഒന്നാം സ്ഥാനവും,നാല് ബിയിലെ ഇഷികയുടെ മാതാവ് അഞ്ജു അഭിലാഷ് രണ്ടാം സ്ഥാനവും,അഞ്ച് എയിലെ ദേവതീർത്ഥയുടെ മാതാവ് സുബിത മൂന്നാം സ്ഥാനവും നേടി. പ്രധാനാധ്യാപിക ടി.പി. സുഗന്ധി, മുൻ പ്രധാനാധ്യാപകരായ ഗംഗാധരൻ മാസ്റ്റർ, ഉഷ ടീച്ചർ,പി.ടി.എ പ്രസിഡൻ്റ് സുനിൽ പാണ്ടിയാടത്ത്, സ്റ്റാഫ് സെക്രട്ടറി ഗോപീഷ് .ജി. എസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.