നരയംകുളത്ത് കരിങ്കൽ ഖനനനീക്കം; ജാഗ്രത സമിതി രൂപവത്കരിച്ചു
text_fieldsപേരാമ്പ്ര: കോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡ് നരയംകുളത്ത് കണ്ടെൻകൈ പാറ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. നരയംകുളം സ്കൂളിനു സമീപമുള്ള പാറ വർഷങ്ങൾക്കു മുമ്പ് ഖനനം ചെയ്തിരുന്നു. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ഖനനം നിർത്തിവെക്കുകയായിരുന്നു. ഇവിടെ ഏക്കർ കണക്കിന് സ്ഥലം വടകര സ്വദേശിയുടേതായിട്ടുണ്ട്.
ഇയാൾ ക്വാറി ആവശ്യത്തിന് സ്ഥലം കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത സമിതിക്ക് രൂപംനൽകിയത്. വലിയ ഒരു നിർമാണ സൊസൈറ്റിയാണ് ഖനനനീക്കം നടത്തുന്നതെന്ന് നാട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്. യോഗം പഞ്ചായത്തംഗം ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. നരയംകുളം ഗ്രാമീണ വായനശാല സെക്രട്ടറി എ.കെ. കണാരൻ അധ്യക്ഷത വഹിച്ചു. ജയരാജൻ കല്പകശ്ശേരി, എം.കെ. സതീഷ്, ടി.കെ. ചന്ദ്രൻ, പി.കെ. ശശിധരൻ, എ.കെ. ലിഷ, ഷൈജു അരയമ്മാടൻ, രതീഷ് ഇരിക്കമ്പത്ത്, പി. സജീവൻ, ടി.പി. ചന്ദ്രിക, സി.എച്ച്. വിനോദൻ, വിജിത മുരളി, രാജൻ നരയംകുളം, മധുസൂദൻ ചെറുക്കാട്, എരഞ്ഞോളി ബാലൻ നായർ, എ.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജാഗ്രത സമിതി ഭാരവാഹികൾ: ടി.പി. ഉഷ (ചെയർ), ലിനീഷ് നരയംകുളം (കൺ), എ.കെ. ശ്രീജേഷ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.