പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി
text_fieldsപേരാമ്പ്ര: പേരാമ്പ്രയിൽ കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി. പൂർണമായും കുട്ടികളുടെ നേതൃത്വത്തിലാണ് റേഡിയോ പ്രവർത്തിക്കുക. മുപ്പത് അംഗ ഡയറക്ടർ ബോർഡ് അംഗങ്ങളാണ് കുട്ടികൾക്ക് സാങ്കേതിക പിന്തുണ നൽകുന്നത്. ഐ ടി. അറ്റ് സ്കൂൾ മാസ്റ്റർ ട്രയിനർമാർ കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകി കുട്ടികളെ എഡിറ്റിംഗ് ജോലികൾക്ക് പ്രാപ്തമാക്കും. ഒന്നാം ഘട്ടത്തിൽ വിവിധ എപ്പിസോഡുകളിലൂടെ കൂട്ടികളുടെ പരിപാടികൾ ഉണ്ടാകും. പ്രത്യേക പരിപാടികൾ വേറെയും സംഘടിപ്പിക്കും. ഉപജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുക.
ആദ്യ എപ്പിസോഡിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിനി എസ്. ബി. അനുഗ്രഹയാണ് ആർ.ജെയായി ശബ്ദം നൽകിയത്. വാർത്താ ജാലകം, നാടകം, വായനക്കപ്പുറം, കാവ്യാജ്ഞലി, കഥാമൃതം. അതിഥിയോടൊപ്പം, ദേശഭക്തി ഗാനം, മാപ്പിളപ്പാട്, സന്ദേശം എന്നി പരിപാടികളാണ് ആദ്യ എപ്പിസോഡിൽ ഉള്ളത്. വിദ്യാഭ്യാസം, കല, സാംസ്കാരികം, ഫോക് ലോർ, അധ്യാപകർക്ക് വേണ്ടിയുള്ള പാഠാവലി, നഴ്സറി കുട്ടികൾക്കുള്ള മലർവാടി, സ്കൂളുകൾക്ക് വേണ്ടി സ്കൂൾ ടൈം തുടങ്ങിയ പരിപാടികളാണ് ഒരുക്കുന്നത്.
കെ.മുരളിധരൻ എം. പി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഈ അതിജീവന കാലത്ത് കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പരിപാടികൾ മാതൃകാ പരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടി. പി. രാമകൃഷ്ണൻ. എം.എൽ.എ റേഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. റേഡിയോ ഗാനത്തിന്‍റെ രചന നിർവ്വഹിച്ച അജിത്ത് സോപാനം, സംഗീതവും ദൃശ്യവും ആവിഷ്കരിച്ച അർജുൻ സാരംഗി എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കെ. പ്രമോദ് സ്നേഹാദരം നൽകി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി, ഡയറ്റ് പ്രിൻസിപ്പാൾ വി.വി. പ്രേമരാജൻ, ഡി.പി.സി എ. കെ. അബ്ദുൽ ഹക്കിം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ബി. മധു, ബാലവകാശ കമീഷൻ അംഗം അഡ്വ. ബബിത ബൽരാജ് എന്നിവർ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയാതൊടി, പേരാമ്പ്ര ബി.പി.സി. വി. പി. നിത, കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി ദിവ്യദാമോദരൻ, എച്ച്. എം. കോഡിനേറ്റർ കെ. വി. പ്രമോദ്, റേഡിയോ ഡയറക്ടർ കെ. എം. നസീർ, പ്രോഗ്രാം ഡയറക്ടർ വി. എം. അഷറഫ്, പ്രൊഡ്യൂസർ ചിത്ര രാജൻ, എഡിറ്റർ എ. കെ. രജീഷ്, പി. ആർ. ഒ. നൗഷാദ് തൈക്കണ്ടി, ഡയറക്ടർ കെ. ഷാജിമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.