ഊണിന് 50 രൂപ; വില കുറക്കുന്ന ഹോട്ടലുകാരെ തടയുന്നു
text_fieldsപേരാമ്പ്ര: ഒരു ഊണും പൊരിച്ചതും കഴിച്ചാൽ കീശ ചോരുന്നത് അറിയില്ല. 40 രൂപയുള്ള ഊണിന് 50 രൂപയായി വർധിപ്പിച്ചിരിക്കുകയാണ് ഹോട്ടൽ ഉടമകൾ. പൊന്നി അരിയുടെ ചോറാണെങ്കിൽ 60 രൂപയും കൊടുക്കണം. ബിരിയാണിക്കും മജ്ബൂസിനുമെല്ലാം 10 മുതൽ 20 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്.
പേരാമ്പ്രയിൽ ഊണിന് 30 രൂപക്കും 40 രൂപക്കുമെല്ലാം വിൽപന നടത്തുന്ന ഹോട്ടലുകാരെ മറ്റുള്ള ഹോട്ടലുകാർ തടയുന്നുമുണ്ട്. 30 രൂപക്ക് ഊൺ വിൽപന നടത്തുന്ന പേരാമ്പ്രയിലെ ഒരു ഹോട്ടലിൽ മറ്റു ഹോട്ടലുടമകൾ കയറി പ്രശ്നമുണ്ടാക്കി.
ആ സമയംതന്നെ അവരെക്കൊണ്ട് വില വർധിപ്പിച്ച് വിൽപന നടത്തിയശേഷമാണ് ഹോട്ടലുടമകൾ അവിടെനിന്ന് ഇറങ്ങിയത്. നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിെൻറയും വില കുതിച്ചുയർന്നതോടെ വില വർധിപ്പിക്കാതെ രക്ഷയില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
എന്നാൽ, സ്ഥിരം ഹോട്ടലിൽനിന്ന് കഴിക്കുന്നവരുടെ ജീവിതച്ചെലവിൽ വലിയ വർധനയാണ് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.