എരവട്ടൂരിൽ വീടിനുനേരെ കല്ലേറ്; നാലു പേര്‍ക്ക് പരിക്ക്
text_fieldsപേരാമ്പ്ര: എരവട്ടൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരെ നടന്ന കല്ലേറിൽ ജനൽച്ചില്ലുകൾ തകരുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരേതനായ പെരണ്ടശ്ശേരി വി.കെ. സൂപ്പിയുടെ വീടിന്റെ മുന്‍വശത്തെ ജനൽച്ചില്ലുകളാണ് കല്ലേറിൽ തകർന്നത്.
വീട്ടിലുണ്ടായിരുന്ന സൂപ്പിയുടെ ഭാര്യ ഖദീജ (50), മകന് ഫൈസല്‍ (27), സൂപ്പിയുടെ സഹോദരന് ബഷീറിന്റെ ഭാര്യ നസീമ (40), മകന് ഷാമില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. എരവട്ടൂർ കനാല്‍മുക്ക് - ആനേരിക്കുന്ന് റോഡ്പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള മുസ്ലിം ലീഗ്- സി.പി.എം സംഘർഷത്തിന്റെ തുടർച്ചയാണ് വീടിനുനേരെയുള്ള ആക്രമണവും. ഈ റോഡ്പ്രവൃത്തി വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് റോഡ് ഉപരോധിച്ചിരുന്നു.
ഇത് ചോദ്യംചെയ്ത് സി.പി.എം പ്രവർത്തകർ എത്തിയതോടെ വാക്കേറ്റവും കൈയാങ്കളിയും നടക്കുകയായിരുന്നു. പേരാമ്പ്രയിൽനിന്ന് പൊലീസ് എത്തിയാണ് ഇരുവിഭാഗം പ്രവർത്തകരെയും പിരിച്ചു വിട്ടത്. ഈ സംഭവത്തിനുശേഷം രാത്രിയിലായിരുന്നു വീടിനുനേരെ ആക്രമണം നടന്നത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.