കല്പത്തൂരിൽ രണ്ട് പേർക്ക് തെരുവ് നായുടെ കടിയേറ്റു
text_fieldsപേരാമ്പ്ര: കല്പത്തൂരിൽ രണ്ട് പേർക്ക് തെരുവ് നായുടെ കടിയേറ്റു. കല്പത്തൂർ പുത്തൻ പുരയിൽ രാഗേഷ് (45) മകൻ ആഗ്നേയ് (9) എന്നിവർക്കാണ് കടിയേറ്റത്. ആഗ്നേയ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായുടെ ആക്രമണമുണ്ടായത്. മകനെ രക്ഷിക്കുന്നതിനിടെ രാഗേഷിനും കടിയേറ്റു.
ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കല്പത്തൂർ പൈക്കാട്ട് ഭാഗത്ത് വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയ നായെക്കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു. കല്പത്തൂർ കനാൽ റോഡിൽ രണ്ട് ബൈക്ക് യാത്രികരുടെ പിറകെ നായ് ഓടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയത് പേപ്പട്ടി ആണെന്ന ആശങ്കയിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
തെരുവുനായുടെ ആക്രമണത്തിൽ കടിയേറ്റ് ഒമ്പതുകാരന് പരിക്ക്
പയ്യോളി: തിക്കോടിയിൽ തെരുവ് നായുടെ ആക്രമണത്തിൽ കടിയേറ്റ് ഒമ്പതു വയസ്സുകാരന് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ‘മിസ്ബ’യിൽ ഹമീദിന്റെ മകൻ ഇഹ്സാനാണ് (9) നായുടെ കടിയേറ്റത്.
വീടിനു പുറത്തുള്ള റോഡിന് സമീപത്ത് നിൽക്കുകയായിരുന്ന ഇഹ്സാനെ അതുവഴി വന്ന നായ് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെയാണ് നായ് കടിവിട്ടത്. കാലിന് പിൻഭാഗത്ത് കടിയേറ്റ ഇഹ്സാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.