കോടതിയിൽനിന്ന് നീതി; ഒടുവിൽ സുധാകരന് വഴിയായി
text_fieldsപേരാമ്പ്ര: റോഡ് വികസനത്തിെൻറ പേരിൽ വീട്ടിലേക്കുള്ള വഴി ഇല്ലാതാക്കിയതിനെതിരെ കോടതിയെ സമീപിച്ചപ്പോൾ സുധാകരന് നീതി ലഭിച്ചു.
ബാലുശ്ശേരി -കൂരാച്ചുണ്ട് റോഡ് നവീകരണ പ്രവൃത്തി നടക്കുമ്പോൾ കോളിക്കടവിൽ കയറ്റം കുറക്കുന്നതിനുവേണ്ടി മണ്ണെടുക്കുകയും പാറപൊട്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ റോഡിന് സമീപം താമസിക്കുന്ന കോളിക്കടവിൽ സുധാകരെൻറ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടു.
ഡ്രൈവറായ ഇദ്ദേഹത്തിെൻറ രണ്ട് ടിപ്പർ ലോറികൾ റോഡിലേക്ക് ഇറക്കാനും സാധിച്ചില്ല. വാഹനങ്ങൾ ഇറക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാൻ കരാറുകാരനോടും പി.ഡബ്ല്യു.ഡി അധികൃതരോടും ആവശ്യപ്പെട്ടെങ്കിലും അവർ ഗൗനിച്ചില്ല. തുടർന്ന് പ്രായമായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ലെന്ന് കാണിച്ച് കലക്ടർക്കും സുധാകരൻ പരാതി നൽകി.
ഇതിനും മറുപടി ലഭിക്കാതായതോടെയാണ് അഡ്വ. എം. യൂസുഫ് മുഖേന കൊയിലാണ്ടി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഈ കേസിലാണ് വീട്ടിലേക്കുള്ള റോഡ് പുനഃസ്ഥാപിക്കാൻ ഉത്തരവായത്. ഇതിനെ തുടർന്ന് ക്വാറി മാലിന്യം ഉപയോഗിച്ച് വഴി ശരിയാക്കുകയും ചെയ്തു. ഏപ്രിൽ 20നാണ് ഇവരുടെ വഴി തകർത്തത്. സുധാകരെൻറ ദുരിതകഥ 'മാധ്യമം' വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.