അരീക്കൽ ശ്രീജേഷിന്റെ ചികിത്സക്ക് സഹായ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഒമ്പതാം വാർഡ് കോടേരിച്ചാൽ അരീക്കൽ ശ്രീജേഷ് (35) വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. അമ്മയും മകനും മാത്രമടങ്ങിയ കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ശ്രീജേഷിന്റെ അസുഖം കുടുംബത്തെ നിസ്സഹായാവസ്ഥയിലാക്കിയിരിക്കുകയാണ്.
ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസിനു വിധേയമാകുന്ന ശ്രീജേഷിനും കുടുംബത്തിനും താങ്ങാൻ കഴിയാവുന്നതിലധികം തുകയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. കിഡ്നി മാറ്റിവെക്കുക എന്നതാണ് ഏക മാർഗമായി ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ഇതിന് 30 ലക്ഷത്തോളം രൂപ ആവശ്യമാണ്. തുക കണ്ടെത്താനായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് പേരാമ്പ്ര ശാഖയിൽ അക്കൗണ്ട് അരംഭിച്ചിട്ടുണ്ട്.
A/c No. 40203111000821, IFSC Code.KLGB0040203. Gpay -7593901915. കമ്മിറ്റി ഭാരവാഹികൾ: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ കെ. പ്രിയേഷ് (കൺ), കെ.കെ. ഗംഗാധരൻ (ചെയർ), സി. രാജീവൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.