Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightചക്കിട്ടപാറയിൽ കാട്ടു...

ചക്കിട്ടപാറയിൽ കാട്ടു പന്നി ബൈക്ക് യാത്രികനെ ആക്രമിച്ചു

text_fields
bookmark_border
pig attack
cancel

പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിച്ചു. മാത്തൂർ റോഡ് മുക്കിൽ ശനിയാഴ്ച വൈകീട്ടു ഏഴരയോടെയാണു സംഭവം. മാളിയേക്കൽ ഹില്ലാരിയോസിൻ്റെ മകൻ ബിജോയ് ജോസി(ഉണ്ണി -30)നാണ്​ അപകടമുണ്ടായത്.

ചക്കിട്ടപാറ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി മാത്തൂർ വയലിലെ വീട്ടിലേക്കു വരുന്ന വഴി റോഡിൻ്റെ വശത്തു നിന്നു കാട്ടുപന്നി പാഞ്ഞു വരികയായിരുന്നു. ബിജോയ് സഞ്ചരിച്ച ബുള്ളറ്റിൽ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ തെറിച്ചു വീണ ബിജോയിക്ക് ഇടതു തോളെല്ലിനും കൈകാലുകൾക്കും പരിക്ക്​ പറ്റി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചക്കിട്ടപാറ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്നു പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boar
News Summary - The bike passenger was attacked by a wild boar at Chakkitapara
Next Story