നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം
text_fieldsപേരാമ്പ്ര: കനാലിൽ കുളിക്കാനിറങ്ങി കാണാതായ ആശാരികണ്ടി വാഴയിൽ മീത്തൽ യദു ഗംഗാധരന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായ യദു കുടുംബത്തിന്റെയും ആശ്രയമായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30ന് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കാനായി മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിൽ എത്താമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും യദു മറുഭാഗത്ത് എത്താത്തതിനെതുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടത്. 150 മീറ്റർ നീളവും 2.5 മീറ്റർ വീതിയും മുകൾഭാഗം റോഡുമായ അക്വഡേറ്റിൽ ഇറങ്ങി അതിസാഹസികമായ തിരച്ചിലാണ് അഗ്നിരക്ഷാ സേന നടത്തിയത്.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ എം. പ്രദീപന്റെയും അസി. സ്റ്റേഷൻ ഓഫിസർ പി.സി. പ്രേമന്റെയും നേതൃത്വത്തിൽ ഓഫിസർമാരായ ഇ.എം. പ്രശാന്ത്, വി. വിനീത്, കെ.പി. വിപിൻ, കെ. രഗിനേഷ്, എം. മകേഷ്, ഹോംഗാർഡ് വി.കെ. ബാബു നാട്ടുകാരായ കല്ലുനിരവത്ത് അഷ്റഫ്, മാവുള്ളചാലിൽ സുരേഷ് എന്നിവർ തിരച്ചിലിൽ പങ്കാളികളായി.
കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ, ഇറിഗേഷൻ എ.എക്സ്.ഇ ബിജു, എ.ഇ. അർജുൻ, ഇറിഗേഷൻ ജീവനക്കാരായ ബാബു, വിനോദ്, സുരേഷ്, ബാലകൃഷ്ണൻ, നവാസ് എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.