മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷം; അരുമയായ ആടിനെ പള്ളിക്ക് കൈമാറി ചന്ദ്രൻ
text_fieldsപേരാമ്പ്ര (കോഴിക്കോട്): വെള്ളിയാഴ്ച രാവിലെ പീടികക്കണ്ടി ചന്ദ്രൻ കല്ലൂർ മസ്ജിദ് ബിലാലിലെത്തി. കൂടെ താൻ പോറ്റിവളർത്തുന്ന ആടുമുണ്ടായിരുന്നു.
പള്ളി കമ്മിറ്റി ഭാരവാഹികളെ കണ്ട് ആടിനെ കൈമാറി. മകളുടെ വിവാഹം ഉറപ്പിച്ചതിെൻറ സന്തോഷത്തിലാണ് തെൻറ ഓമനമൃഗത്തെ ദാനം ചെയ്തത്. കല്യാണത്തിെൻറ വലിയ ബാധ്യത മുന്നിൽ നിൽക്കെയാണ് ചന്ദ്രൻ ആടിനെ നൽകിയത്. വാഴകൃഷി വിളവെടുക്കുമ്പോൾ ആദ്യത്തെ കുലയുമായും ചന്ദ്രൻ മസ്ജിദിെൻറ പടി കടന്നുവരാറുണ്ട്. നോമ്പിനും മറ്റും കോഴിയും പഞ്ചസാരയുമൊക്കെ ചന്ദ്രെൻറ വകയായി ഉണ്ടാവും.
പേരാമ്പ്ര മാർക്കറ്റിൽ പച്ചക്കായ വിറ്റാണ് ചന്ദ്രൻ ഉപജീവനം കഴിക്കുന്നത്. 20 വർഷത്തോളം പാറേമ്മൽ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിെൻറ പ്രസിഡൻറായ ചന്ദ്രൻ ഇപ്പോൾ ട്രഷററുമാണ്.
തെൻറ വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുകയും ചെയ്യുന്ന ഈ വലിയ മനസ്സിനെ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിക്കുകയാണ്. ഇദ്ദേഹത്തിെൻറ മകൾ പ്രിയങ്കയുടെ കല്യാണം മാർച്ച് 14നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.