പേരാമ്പ്രയിൽ കണ്ണുതള്ളിച്ച ഭൂരിപക്ഷം
text_fieldsപേരാമ്പ്ര: മന്ത്രി ടി.പി. രാമകൃഷ്ണെൻറ ഭൂരിപക്ഷത്തിൽ കണ്ണു തള്ളിയിരിക്കുകയാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ മന്ത്രി ടി.പി. രാമകൃഷ്ണനു ലഭിച്ച ഭൂരിപക്ഷമായ 4101 വോട്ടിെൻറ അഞ്ചിരട്ടിയിൽ അധികമാണ് ഇത്തവണത്തെ ഭൂരിപക്ഷം.
22,592 വോട്ട് പേരാമ്പ്ര മണ്ഡലത്തിെൻറ ചരിത്രത്തിൽ ആർക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 ഗ്രാമ പഞ്ചായത്തുകളും എൽ.ഡി.എഫിന് ലഭിച്ചപ്പോൾ മണ്ഡലത്തിലെ മൊത്തം ഭൂരിപക്ഷം 10,200 ഓളമായിരുന്നു. ഏകദേശം ഈ ഭൂരിപക്ഷമാണ് ഇടതു മുന്നണി പോലും പ്രതീക്ഷിച്ചത്.
എന്നാൽ, യു.ഡി.എഫിെൻറ വോട്ടുകളും ഇടതുപെട്ടിയിൽ വീണിട്ടുണ്ട്. യു.ഡി.എഫിലെ സ്ഥാനാർഥി നിർണയത്തെചൊല്ലി വലിയ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലില്ലാത്ത ഒരു പ്രവാസി വ്യവസായിക്ക് സീറ്റ് നൽകിയതിൽ മുസ്ലിംലീഗിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അവസാനമാണ് യു.ഡി.എഫ് പേരാമ്പ്രയിലെ സ്ഥാനാർഥി നിർണയം നടത്തിയത്.
പല സ്ഥലങ്ങളിലും അടിത്തട്ടിൽ ഒരു പ്രവർത്തനവും യു.ഡി.എഫ് നടത്തിയിരുന്നില്ല. പേരാമ്പ്രയിൽ കോൺഗ്രസിലുണ്ടായിരുന്ന ഭിന്നതയും പരിഹരിച്ചിരുന്നില്ല.
മന്ത്രി ടി.പി. രാമകൃഷ്ണൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അടുക്കും ചിട്ടയിലുമുള്ള പ്രവർത്തനത്തിലൂടെ ജനങ്ങളിലെത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞതും ഭൂരിപക്ഷം വർധിക്കാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.