വി.ടി കാരുണ്യത്തിെൻറ അപരനാമം
text_fieldsപേരാമ്പ്ര: വി.ടി. കുഞ്ഞബ്ദുല്ല ഹാജി എന്നത് കാരുണ്യത്തിെൻറ മറ്റൊരു പേരാണ്. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നൽകി, അവിടേക്ക് റോഡ് സൗകര്യമൊരുക്കി. കുടിവെള്ളത്തിന് കിണർ കുഴിച്ച് നൽകുകയും ചെയ്തു. പേരാമ്പ്ര ടൗൺ ഉൾപ്പെടുന്ന 13ാം വാർഡിലെ നമ്പിരികണ്ടി പറമ്പിലാണ് ലക്ഷങ്ങൾ വിലവരുന്ന ആറ് സെൻറ് സ്ഥലം രണ്ട് കുടുംബങ്ങൾക്ക് വീടുവെക്കാൻ നൽകിയത്.
രണ്ട് സെൻറ് സ്ഥലത്ത് കിണർ കുഴിക്കുകയും ചെയ്തു. ഇതിന് രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. പ്രദേശത്തെ 10ഓളം കുടുംബങ്ങൾക്ക് ഈ കിണർ ഉപയോഗപ്പെടുത്താൻ കഴിയും. മൂന്ന് സെൻറ് റോഡിനു വേണ്ടിയും നൽകി. 30 വർഷം മുമ്പ് ഇവിടെ ഒരു കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നൽകിയിരുന്നു.
പേരാമ്പ്ര വയൽ തൃക്കോവിൽ കുഞ്ഞബ്ദുല്ല ഹാജി സാമൂഹിക- ജീവകാരുണ്യ-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനം ഇന്നോ ഇന്നെലയോ തുടങ്ങിയതല്ല. ആറു പതിറ്റാണ്ടിലേറെയായി പേരാമ്പ്രയുടെ സർവ മേഖലകളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് വി.ടിയുടേത്. 21 വർഷം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വി.ടി ഫാറൂഖ് കോളജിൽനിന്ന് ഉൾപ്പെടെയാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. സർക്കാർ ജോലിപോലും ഉപേക്ഷിച്ചാണ് പൊതുപ്രവർത്തനത്തിനിറങ്ങിയത്.
അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വി.ടി ഉൾപ്പെടെയുള്ളവർ ഭരണ സമിതിയിൽ അടിയന്തരാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്നാണ് മൂന്നുമാസം ജയിലിലടച്ചത്. മുസ്ലിം ലീഗ് നേതാവായിരുന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്നും പിന്മാറി.
പേരാമ്പ്രയിൽ ഇസ് ലാമിക് കൾചറൽ അസോസിയേഷൻ രൂപവത്കരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. വലതു കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന സിദ്ധാന്തമാണ് വി.ടിയുടേത്. എന്നാൽ, സ്ഥലം നൽകിയ കാര്യം സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹമറിയാതെ സുഹൃത്ത് പോസ്റ്റ് ചെയ്തതോടെയാണ് പരസ്യമായത്. 84ാം വയസ്സിലും സജീവമായി പൊതുരംഗത്തുള്ള വി.ടി ഇപ്പോൾ പേരാമ്പ്ര സി.എം സെൻററിെൻറ പ്രസിഡൻറാണ്.
ഇദ്ദേഹത്തിെൻറ പൊതുപ്രവർത്തനങ്ങൾക്ക് ഭാര്യ ബീഫാത്തിമയും മക്കളായ അബ്ദുൽ സമദ്, അബ്ദുൽ ഹഖ്, അബ്ദുൽ ഖയ്യും, താഹിറ, സാബിറ എന്നിവർ പരിപൂർണ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.