പേരാമ്പ്ര സാംബവ കോളനിയിലെ മൂന്ന് പെൺകുട്ടികളുടെ പഠനം വിമൻ ജസ്റ്റിസ് ഏറ്റെടുത്തു
text_fieldsപേരാമ്പ്ര: സാംബവ കോളനിയിലെ മൂന്ന് പെൺകുട്ടികളുടെ പ്ലസ് ടു പഠനം വിമൻ ജസ്റ്റിസ് ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായ കോളനിയിൽ സന്ദർശനം നടത്തുകയായിരുന്നു അവർ.
അടിസ്ഥാനാവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കോളനിയിലുള്ളത്. പല വീടുകളും പാതിവഴിയിൽ നിർമ്മാണം നിർത്തിയ അവസ്ഥയിലാണ്. വാതിലുകൾ, ശുചിമുറി, വൈദ്യുതി എന്നിവ പല വീടുകളിലും ഇല്ല. കേരളത്തിന് താങ്ങാനാകാത്ത കെറെയ്ലിനെ മുറുകെപ്പുണരുന്ന സർക്കാറിന്‍റെ കാഴ്ചവട്ടത്ത് ഈ കോളനികളൊന്നും വരുന്നില്ല എന്നത് വിവേചനത്തിന്‍റെ തീവ്രതയാണ് കാണിക്കുന്നതെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.
33 വർഷമായി ജാതി വിവേചനം അനുഭവിക്കുന്ന പേരാമ്പ്ര വെൽഫെയർ എൽ.പി സ്കൂളും വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി, സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കോഴിക്കോട് ജില്ല നേതാക്കളായ അനില, ഷെമീറ, റൈഹാന, മണ്ഡലം നേതാക്കളായ ഷൈമ, ഷംന ചങ്ങരോത്ത് പഞ്ചായത്ത് മെമ്പർ ഫാത്തിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.