ഈ കുട ചൂടുമ്പോൾ തണൽ ലഭിക്കുന്നത് നിങ്ങൾക്ക് മാത്രമല്ല!
text_fieldsപേരാമ്പ്ര: മരുതേരി ഉക്കാരൻകണ്ടി ഹാരിസ് നിർമിക്കുന്ന കുട ചൂടുമ്പോൾ തണൽ ലഭിക്കുന്നത് നിങ്ങൾക്ക് മാത്രമല്ല മറ്റൊരു കുടുംബത്തിനു കൂടിയാണ്. 23 വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ പരുക്കേറ്റ് അരക്കു താഴെ തളർന്ന ഹാരിസ് (40) തളരാത്ത മനസ്സുമായാണ് വിധിയോടു പൊരുതുന്നത്. ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമായിരുന്ന ഹാരിസ് കിടപ്പായതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.
എന്നാൽ, കിടന്ന കിടപ്പിൽ പേരാമ്പ്ര ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ സഹകരണത്തോടെ കുട നിർമാണം പരിശീലിച്ചു. വീട്ടിൽ നിർമിക്കുന്ന കുട ദയയുടെ സഹകരണത്തോടെ തന്നെ വിറ്റഴിച്ചു. സ്റ്റുഡൻറ്സ് പാലിയേറ്റിവ് പ്രവർത്തകർ സകൂളുകളിലാണ് കൂടുതലായും കുട വിറ്റഴിച്ചത്. എന്നാൽ രണ്ട് തവണയായി സ്കൂൾ തുറക്കാത്തതോടെ കുടയുടെ വിൽപന പ്രതീക്ഷിച്ചത്ര നടക്കുന്നില്ല. മാസം 2000 രൂപ ഹാരിസിന്റെ മരുന്നിന് മാത്രം വേണം. വീട്ടിലെ ചെലവിനും നല്ലൊരു തുക വേണം.
ഒമ്പത് സെന്റ് സ്ഥലത്ത് ചെറിയൊരു വീട്ടിലാണ് ഹാരിസും കുടുംബവും താമസിക്കുന്നത്. ദുരിതങ്ങൾ വേട്ടയാടുമ്പോളും ഹാരിസിന്റെ നിശ്ചയദാർഢ്യം എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാൻ ആ കുടുംബത്തിന് ശക്തി നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.