മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാൻ അനുമതി
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയ ജില്ലയിലെ ഹാർബറുകളും ഫിഷ്ലാൻഡിങ് സെൻററുകളും കർശന നിയന്ത്രണങ്ങളോെട തുറന്നുപ്രവർത്തിക്കാൻ അനുമതി. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്ന് ജില്ല കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. രണ്ടു മാസത്തോളമായി ചാലിയം ഫിഷ് ലാൻഡിങ് സെൻറർ അടച്ചിട്ട്. ഇതിനുമുമ്പ് ലോക്ഡൗണിലും ഏതാനും ദിവസം അടച്ചിരുന്നു. ബേപ്പൂർ ഹാർബർ സെപ്റ്റംബർ 16 മുതൽ അടച്ചിട്ടിരിക്കുകയാണ്.
പുതിയാപ്പ ഹാർബർ കോവിഡ് തുടങ്ങിയതിൽപിന്നെ പല തവണ അടക്കേണ്ടിവന്നു. ഇതുകൂടാതെ ട്രോളിങ് അവധിയും. വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏറ്റവുമൊടുവിൽ 10 ദിവസമായി അടഞ്ഞുകിടക്കുന്നു. 100 ദിവസമായി ചോമ്പാല ഹാർബർ അടച്ചിട്ടിരിക്കയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ഇതുമൂലം ഉപജീവനം മുടങ്ങിയത്.
കർശന ഉപാധികളോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പ്രവേശനം കോവിഡ് പരിശോധന നെഗറ്റിവായ തൊഴിലാളികൾക്കു മാത്രമായിരിക്കും. 50 ശതമാനം തൊഴിലാളികളെവെച്ച് മാത്രമേ പ്രവർത്തിപ്പിക്കാവൂ. ഹാർബറുകളും ഫിഷ്ലാൻഡിങ് സെൻററുകളും പൊലീസ് നിയന്ത്രിത മേഖലകളായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. ഹാർബർ മാനേജ്മെൻറ് കമ്മിറ്റി നൽകുന്ന പാസ്/ബാഡ്ജ്/െഎഡി കാർഡുള്ള മത്സ്യത്തൊഴിലാളികൾക്കും മൊത്ത, ചെറുകിട വ്യാപാരികൾക്കും മാത്രമേ പ്രേവശനമനുവദിക്കൂ. മത്സ്യലേലം പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.