പ്ലാസ്റ്റിക് കൊട്ടയിൽ കുടുങ്ങിയ മൂർഖന് രക്ഷകനായി ഫോട്ടോഗ്രാഫർ
text_fieldsകോഴിക്കോട്: പാമ്പെന്ന് കേട്ടാൽ പേടിക്കാത്തവർ വിരളമായിരിക്കും. അതും മൂർഖൻ കൂടിയായാൽ പറയുകയും വേണ്ട. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനും പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ആവാസ വ്യവസ്ഥ താറുമാറായതോടെ വീടിനുള്ളിലേക്ക് കയറിവരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം 'മാധ്യമം' ഫോട്ടോഗ്രാഫർ വിശ്വജിത്തിന്‍റെ മലാപറമ്പിലെ വീട്ടിലെ വിറകുപുരയിലെ ചകിരിയും മറ്റും സൂക്ഷിക്കുന്ന കൊട്ടക്കുള്ളിലാണ് മൂർഖൻ കയറിയിരുന്നത്. കയറുന്നത് എളുപ്പമായിരുന്നുവെങ്കിലും തിരിച്ചിറങ്ങുമ്പോൾ ചെറിയ പൊട്ടലുണ്ടായിരുന്ന പ്ലാസ്റ്റിക് കൊട്ടയിലെ ദ്വാരത്തിനകത്ത് പാമ്പ് കുടുങ്ങിപ്പോയി.
മൂർഖനെ കണ്ട് ഭയന്ന മാതാവ് ആശ മകനെയും ഭർത്താവിനെയും വിളിച്ചുകൊണ്ടുവന്നപ്പോഴും പാമ്പ് പ്രാണഭയത്താൻ കൊട്ടക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. മരക്കൊമ്പ് കവണ പോലെയാക്കി പാമ്പിനെ കുത്തിപ്പിടിച്ചതിനുശേഷം പ്ലാസ്റ്റിക് കൊട്ടയുടെ ദ്വാരം വലുതാക്കി വിശ്വജിത്ത് പാമ്പിനെ രക്ഷപ്പെടുത്തി. ഇതിനിടെ നാഗത്താന്‍റെ ഫോട്ടോ ഷൂട്ടും നടത്തി.
നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും കൊട്ടയിൽ നിന്ന് പുറത്തിറങ്ങിയ മുർഖൻ സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞുപോയി. ഏകദേശം ആറടിയോളം നീളമുള്ള മൂർഖനെയാണ് വിശ്വജിത്ത് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.