പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; സ്കൂളിന് 10,000 രൂപ പിഴ
text_fieldsവടകര: നഗരമധ്യത്തിലെ വിദ്യാലയ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നത് നഗരസഭ ഹെല്‍ത്ത് വിഭാഗം തടഞ്ഞ് കേസെടുത്തു. സെൻറ് ആൻറണീസ് ഗേള്‍സ് ഹൈസ്കൂള്‍ കോമ്പൗണ്ടിലാണ് മാലിന്യം കത്തിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.
നിയമം ലംഘിച്ച് സ്കൂള്‍ കെട്ടിടത്തി െൻറ പിന്‍ഭാഗത്തായി പ്രത്യേക ചേംബര്‍ ഉണ്ടാക്കിയാണ് സ്ഥിരമായി പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതെന്ന് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. നേരത്തേ പല തവണ നാട്ടുകാരും റെസിഡൻറ്സ് അസോസിയേഷനും വ്യാപാരികളും അധികൃതരോട് പരാതി പറഞ്ഞെങ്കിലും വിദ്യാലയം എന്ന പരിഗണന നല്‍കി നഗരസഭ നടപടി സ്വീകരിച്ചിരുന്നില്ല. അപ്പോഴെല്ലാം സ്കൂള്‍ അധികൃതര്‍ക്ക് താക്കീത് നല്‍കുകയാണുണ്ടായത്. ഇപ്പോള്‍ നഗരം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതി െൻറ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കത്തിക്കുന്നതി െൻറ പ്രത്യാഘാതങ്ങള്‍ പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടവര്‍തന്നെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ത്തി. മുനിസിപ്പല്‍ ആക്ട് പ്രകാരവും പൊല്യൂഷന്‍ കണ്‍ട്രോള്‍ നിയമ പ്രകാരവുമാണ് കേസെടുത്തത്. 10,000 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയതായി ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് കുമാര്‍,
സ്മിത.എസ്, ജിമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.