'മണ്ണിൽ കളിച്ച്' കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ
text_fieldsകോഴിക്കോട്: കോവിഡിനെ തുടർന്നുള്ള അടച്ചിരിപ്പ് സൃഷ്ടിച്ച വിരസതയെ കലാസൃഷ്ടികളിൽ അലിയിച്ച് കളിമൺശിൽപ ക്യാമ്പ്. കാരപ്പറമ്പിലെ ധരണി ക്രാഫ്റ്റ് ഗാലറിയയുടെ ആഭിമുഖ്യത്തിലാണ് കളിമണ്ണുകൊണ്ട് പച്ചക്കറികൾ മുതൽ ആനയെയും ആമയെയും വരെ നിർമിക്കാൻ പരിശീലനം നൽകിയത്.
അഞ്ചു വയസ്സുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ക്യാമ്പിൽ അറുപതോളം പേർ പെങ്കടുത്തു. കരകൗശാല കലാകാരന്മാരുടെ കൂട്ടായ്മയായ 'ധരണി' കോവിഡ്മൂലം ജീവിതം വഴിമുട്ടിയ തദ്ദേശീയ കരകൗശാല കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
പരിശീലക പി.ബി. ബിദുല ക്യാമ്പിന് നേതൃത്വം നൽകി. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് ഉദ്ഘാടനം ചെയ്തു. ആഭ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി. പ്രഭീഷ്, ഷിബിന മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.