Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എൻ.ബി തട്ടിപ്പ്;...

പി.എൻ.ബി തട്ടിപ്പ്; കോർപറേഷന്റെ അക്കൗണ്ടുകൾ എസ്.ബി.ഐയിലേക്ക് മാറ്റും

text_fields
bookmark_border
fraudulent activity
cancel

കോ​ഴി​ക്കോ​ട്: 12.68 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ലെ (പി.​എ​ൻ.​ബി) അ​ക്കൗ​ണ്ടു​ക​ൾ കോ​ർ​പ​റേ​ഷ​ൻ മാ​റ്റു​ന്നു. എ​സ്.​ബി.​ഐ​യി​ലേ​ക്കാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മാ​റ്റു​ന്ന​ത്. പി.​എ​ൻ.​ബി​യു​ടെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ൽ കോ​ർ​പ​റേ​ഷ​ന് കു​ടും​ബ​ശ്രീ​യു​ടെ ര​ണ്ടെ​ണ്ണ​മ​ട​ക്കം16 അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്.

മി​ക്ക അ​ക്കൗ​ണ്ടു​ക​ളും വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ങ്ങി​യ​താ​ണ്. ഇ​ത്ര​യും അ​ക്കൗ​ണ്ടു​ക​ളാ​ണ് മാ​റ്റു​ന്ന​​ത്. ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബാ​ങ്കി​ലെ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ൽ കോ​ർ​പ​റേ​ഷ​ന്റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി 12 കോ​ടി​യി​ൽ പ​രം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. എ​ന്നാ​ൽ, കോ​ർ​പ​റേ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​തോ​​ടെ ന​ഷ്ട​മാ​യ തു​ക കോ​ർ​പ​റേ​ഷ​ന് ബാ​ങ്ക് തി​രി​ച്ചു​ന​ൽ​കി​യി​രു​ന്നു.

പ​ണം അ​ക്കൗ​ണ്ടി​ലി​ല്ലാ​തി​രു​ന്ന കാ​ല​ത്തെ പ​ലി​ശ​യു​ടെ ക​ണ​ക്ക് ബാ​ങ്ക് നി​ജ​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്. ഇ​ത് ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റി​ജി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ടി.​എ. ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiAccountsPNB Fraud
News Summary - PNB Fraud-Accounts of the Corporation will be transferred to SBI
Next Story