Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എൻ.ബി തട്ടിപ്പ്;...

പി.എൻ.ബി തട്ടിപ്പ്; പ്രതിയു​ടെ പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും

text_fields
bookmark_border
cash
cancel

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റെ​യ​ട​ക്കം വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​യി 12.68 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് (പി.​എ​ൻ.​ബി) മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ എം.​പി. റി​ജി​ലി​ന്റെ പൊ​ലീ​സ് ക​സ്റ്റ​ഡി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും.

ചോ​ദ്യം ​​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​കീ​ട്ടോ​ടെ പ്ര​തി​യെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ചോ​ദ്യം ​ചെ​യ്യ​ലി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ല്ലാം പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ണം തി​രി​മ​റി ന​ട​ത്തി​യ​തി​ന്റെ രേ​ഖ​ക​ൾ നേ​​ര​ത്തെ പൊ​ലീ​സ് ബാ​ങ്കി​ൽ​നി​ന്ന് ശേ​ഖ​രി​ച്ചി​രു​ന്നു. പ​ത്തു​കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണ് ഇ​യാ​ൾ ഓ​ഹ​രി ക​മ്പോ​ള​ത്തി​ൽ വ്യാ​പാ​രം ന​ട​ത്തി ന​ഷ്ട​മാ​ക്കി​യ​ത്.

ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. പി.​എ​ൻ.​ബി​യു​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ലെ കോ​ർ​പ​റേ​ഷ​ന്റെ അ​ക്കൗ​ണ്ടി​നു പു​റ​മെ മ​റ്റു ചി​ല അ​ക്കൗ​ണ്ടു​ക​ളി​ലും ഇ​യാ​ൾ തി​രി​മ​റി ന​ട​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ​രാ​തി​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ​യു​ള്ള ഒ​മ്പ​തു അ​ക്കൗ​ണ്ടു​ക​ളു​ണ്ട്. ഈ ​അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. അ​തി​നി​​ടെ കോ​ർ​പ​റേ​ഷ​ന്റെ ന​ഷ്ട​മാ​യ പ​ണം ബാ​ങ്ക് തി​രി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudaccusedpnb case
News Summary - PNB Fraud-the police custody of the accused will end on tuesday
Next Story