പോക്സോ കേസ്: പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും
text_fieldsനാദാപുരം: പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും. നാദാപുരം അതിവേഗ (പോക്സോ) കോടതി ജഡ്ജി എം. ഷുഹൈബാണ് വിധി പ്രസ്താവിച്ചത്. അതിജീവതയുടെ സഹയാത്രികനായ പ്രതി കരിയാട് കിടഞ്ഞി സ്വദേശിയായ വള്ളിൽതാഴക്കുനി വീട്ടിൽ നൗഷാദിനെയാണ് ശിക്ഷിച്ചത്.
വില്യാപ്പള്ളിയിൽനിന്നും വടകരയിലേക്ക് വരുകയായിരുന്ന ജീപ്പിൽ വെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതായുള്ള പരാതിയിൽ വടകര പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവതക്ക് നൽകാൻ കോടതി നിർദേശിച്ചു. വടകര പൊലീസ് ഇൻസ്പെക്ടർ അബ്ദുല്ല കുറ്റപത്രം സമർപ്പിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.