പോക്സോ കേസ്: നടപടികൾ വേഗത്തിലാക്കാൻ ബാലാവകാശ കമീഷൻ നിർദേശം
text_fieldsകോഴിക്കോട്: പോക്സോ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബാലാവകാശ കമീഷൻ നിർദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലതല കർത്തവ്യവാഹകരുടെ അവലോകന യോഗത്തിലാണ് ബാലാവകാശ കമീഷന്റെ നിർദേശം. കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി.
കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് ആവശ്യമായി സ്വീകരിച്ച നടപടികളെ കുറിച്ചും കലക്ടറേറ്റിൽ ചേർന്ന യോഗം ചർച്ച ചെയ്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ. ഷൈനി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, എം.വി.ഡി, ഫിഷറീസ്, പട്ടികജാതി-പട്ടിക വർഗം, തദ്ദേശ സ്വയംഭരണം, എക്സൈസ്, ശിശു ക്ഷേമ സമിതി, ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.