രാത്രി പുകപരിശോധന സർട്ടിഫിക്കറ്റ് തേടിയിറങ്ങി ജനത്തെ പിഴിഞ്ഞ് പൊലീസ്
text_fieldsകോഴിക്കോട്: രാത്രി പുക പരിശോധന സർട്ടിഫിക്കറ്റ് തേടിയിറങ്ങിയ പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. മെഡിക്കൽ കോളജ് പൊലീസ് വെള്ളിപറമ്പിലാണ് വെള്ളിയാഴ്ച രാത്രി വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് തേടിയിറങ്ങിയത്. മറ്റെല്ലാ ജോലിയും നിർത്തിവെച്ച് എസ്.ഐ രമേശ് കുമാറിെൻറ നേതൃത്വത്തിൽ ആറ് പൊലീസുകാരാണ് റോഡിെൻറ ഇരുവശങ്ങളിലും നിലയുറപ്പിച്ച് വാഹനങ്ങൾ തടഞ്ഞുനിർത്തി പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റില്ലാത്തവർക്കും കാലാവധി കഴിഞ്ഞ വർക്കും 250 രൂപ മുതൽ 2000 വരെയാണ് പിഴയിട്ടത്. മറ്റെല്ലാ രേഖകളുമുണ്ടായിട്ടും പുക പരിശോധന സർട്ടിഫിക്കറ്റ് മാത്രമായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞ് വേഗം വീട്ടിലെത്താൻ പോകുന്നതിനിടെ നടത്തിയ പൊലീസിെൻറ 'പൊലൂഷൻ ഡ്രൈവിൽ' പലരും അമർഷം രേഖപ്പെടുത്തി.
കോവിഡാനന്തര ദുരിതവും പെട്രോൾ, ഡീസൽ വില വർധനവിെൻറ ദുരിതവും പേറുന്നതിനിടയിൽ മലിനീകരണ സർട്ടിഫിക്കറ്റിെൻറ പേരിൽ ജനത്തെ പിഴിയുന്ന നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയാണ് പലരും പിഴ അടച്ചത്. വൈകീട്ട് 6.30ഓടെ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.