ഫലസ്തീൻ ഐക്യദാർഢ്യം: സ്റ്റാർബക്സിനു മുന്നിൽ പ്രതിഷേധിച്ചതിന് ആറ് വിദ്യാർഥികൾക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ലോകമെങ്ങും വ്യാപകമായി നടക്കുന്ന ബി.ഡി.എസ് മൂവ്മെന്റിന്റെ ഭാഗമായി കോഴിക്കോട് സ്റ്റാർ ബക്സ് കോഫിഷോപ്പിന് മുന്നിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫാറൂഖ് കോളജ് യൂനിറ്റ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപെൺകുട്ടികൾ ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫാറൂഖ് കോളജ് യൂനിറ്റ് പ്രസിഡന്റ് വസീം മൻസൂർ സെക്രട്ടറി ഫാത്തിമ മെഹറിൻ മറ്റു യൂനിറ്റ് ഭാരവാഹികളായ ഹാതിം യാസിർ, അമീന ഫിറോസ്, നദ് വ റഹ്മാൻ, റഫ മറിയം എന്നിവരെയാണ് കോഴിക്കോട് ടൗൺ സ്റ്റേഷൻ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലോക വ്യാപകമായി നടക്കുന്ന ബി.ഡി.എസ് മൂവ്മെന്റിനെ തന്നെ അപഹസിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കള്ളക്കേസുകൾ എടുത്തു ഫലസ്തീൻ അനുകൂല സമരത്തെ തകർക്കാൻ ശ്രമിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.