ആവശ്യപ്പെട്ടാൽ ആരാധനാലയങ്ങൾക്ക് പൊലീസ് സുരക്ഷ
text_fieldsതിരുവനന്തപുരം: ആവശ്യപ്പെടുന്ന ആരാധനാലയങ്ങൾക്ക് പൊലീസിലെ വ്യവസായ സുരക്ഷ സേന വഴി സുരക്ഷക്ക് അനുമതി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സുരക്ഷക്കായുള്ള പൊലീസിന്റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്ക്കാകും ഇതു നൽകുക. വ്യവസായിക സ്ഥാപനങ്ങള്‍- യൂനിറ്റുകള്‍ എന്നിവക്ക് സുരക്ഷ നല്കുമ്പോള് ഈടാക്കുന്ന അതേ നിരക്കില്‍ പേമെന്റ് അടിസ്ഥാനത്തിലാണ് ഇതു നല്‍കുക.
പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണക്കായി അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷന്‍സ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നല്കി. ഇതിനു 10 തസ്തികകള്‍ സൃഷ്ടിക്കും.
പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിർമിത വിദേശ മദ്യം ഉല്പാദിപ്പിക്കുന്നതിന് കോമ്പൗണ്ടിങ് ബ്ലെന്‍ഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്കി.
സംസ്ഥാന മനുഷ്യാവകാശ കമീഷനിലെ സ്ഥിരംജീവനക്കാര്‍ക്കും കോടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
ഹൈകോടതിക്ക് 28 റിസര്‍ച് അസിസ്റ്റന്റ്മാരെക്കൂടി നിയമിക്കും. ഇതിന് അനുമതി നല്കിയ ഉത്തരവ് മന്ത്രിസഭ യോഗം സാധൂകരിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അധ്യാപക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റാൻ അനുമതി നല്കി.
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന്, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്പറേഷന് എന്നിവയില്‍നിന്ന് കേരള കരകൗശല വികസന കോര്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ ഗാരന്റി നൽകും. ഓരോ കേന്ദ്ര സ്ഥാപനത്തിൽനിന്നും 15 കോടി രൂപ വീതം ആകെ 30 കോടി രൂപക്ക് സര്‍ക്കാര്‍ ഗാരന്റി അനുവദിക്കും.
സംസ്ഥാന പട്ടിക ജാതി-വര്‍ഗ വികസന കോർപറേഷന്റെ അംഗീകൃത മൂലധനം 200 കോടിയില്‍ നിന്ന് 300 കോടിയാക്കി വർധിപ്പിക്കും.
കരകൗശല വികസന കോര്‍പറേഷന്റെ വായ്പയായ 15.31 കോടി രൂപയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉൾപ്പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കി മാറ്റും.
വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കേരളയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസറായി വി. ശിവരാമകൃഷ്ണന് പുനര്‍നിയമനം നല്‍കും.
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എന്‍വയണ്‍മെന്റ് സെന്ററില്‍ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിങ്ങിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡേറ്റ അനലിസ്റ്റ്/ റിസര്‍ച് ഓഫിസറുടെ താല്‍ക്കാലിക തസ്തിക സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.