കവർച്ചയോട് കവർച്ച; ഈ നഗരത്തിലെ കള്ളന്മാരോട് തോറ്റ് പൊലീസ്
text_fieldsകോഴിക്കോട്: നഗരപരിധിയിൽ ഇടവേളയില്ലാതെ തുടരുന്ന മോഷണം പൊലീസിന് തലവേദനയാകുന്നു. രണ്ടാഴ്ചയോളമായി സിറ്റി പൊലീസ് പരിധിയിലെ വിവിധയിടങ്ങളിലായി എല്ലാദിവസവും മോഷണം നടക്കുന്നു. ഇവയിലെല്ലാം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഒന്നിൽപോലും പ്രതികളെ പിടികൂടാനായിട്ടില്ല. സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതടക്കം കവർച്ചകളുണ്ടായിട്ടും പ്രതികളെ പിടികൂടാനാവാത്തത് പൊലീസ് സേനക്കൊന്നടങ്കം നാണക്കേടായിട്ടുണ്ട്. അതിനിടെ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് െടർമിനലിൽ ഉറങ്ങുകയായിരുന്ന പാലക്കാട് സ്വദേശിയുെട പണമടങ്ങിയ ബാഗ് കവർന്ന കല്ലുത്താൻകടവ് സ്വദേശി ശ്രീധരനെ നടക്കാവ് പൊലീസ് അറസ്റ്റുെചയ്തു. സംഭവസ്ഥലത്ത് പെട്ടെന്ന് പൊലീസിന് എത്താനായതാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകമായത്.
പൊലീസിനെ വട്ടം കറക്കിയാണ് പലയിടത്തെയും തുടർ മോഷണം എന്നതാണ് വിചിത്രം. സുരക്ഷക്കായി കടകളിലും വീടുകളിലും സൂക്ഷിച്ച സി.സി.ടി.വി കാമറകളടക്കം കവരുകയും കത്തിച്ചുകളയുകയും ഒരേദിവസംതന്നെ ഒരുപ്രദേശത്തെ നിരവധി കടകളുടെ പൂട്ട് തകർക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമെല്ലാം മോഷ്ടാക്കൾ ചെയ്യുന്നുണ്ട്.
ബഷീർ ട്രേഡേഴ്സ്, പള്ളിപ്പുറം ബ്രദേഴ്സ് തുടങ്ങി വലിയങ്ങാടിയിലെ എട്ട് പലചരക്ക് കടകളിലാണ് അടുത്തിടെ കവർച്ച നടന്നത്. ഇവിടങ്ങളിൽ നിന്ന് 25,000, 16,000, 5000 എന്നിങ്ങനെയാണ് തുക കവർന്നത്. പള്ളിപ്പുറം ബ്രദേഴ്സിനുള്ളിലെ സി.സി.ടി.വി കാമറ മറച്ചുെവച്ച മോഷ്ടാവ്, മോണിറ്റർ കത്തിച്ചുകളയുകയും ഡി.വി.ആർ ഉൗരിക്കൊണ്ടുപോവുകയും ചെയ്തു. അരയിടത്തുപാലത്തിനു സമീപത്തെ സിഫ്കോ മെബൈൽ ഷോറൂമിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ ഫോണുകളും 11,000 രൂപയുമാണ് കവർന്നത്. എരഞ്ഞിപ്പാലം ഹൗസിങ് കോളനിയിലെ ഭാവന വീട്ടിൽ യമുന ബാലകൃഷ്ണന്റെ രണ്ടരപവൻ തൂക്കമുള്ള സ്വർണമാലയാണ് കഴുത്തിൽനിന്ന് പൊട്ടിച്ചുകൊണ്ടുപോയത്.
എലത്തൂർ പെരിങ്ങോട്ടുവയലിൽ അയ്യപ്പൻ, പടന്നകളം വളപ്പിൽ ഷംസു, പറെമ്പാതൊടുകയിൽ ഗോവിന്ദൻ എന്നിവരുടെ വീടുകളിലും കഴിഞ്ഞ ദിവസം മോഷ്ടാക്കളെത്തി. ബുധനാഴ്ച ഫറോക്ക് പുതിയ പാലത്തിന് സമീപമുള്ള മമ്മിളിക്കടവ് കുറുംബ ഭഗവതി ക്ഷേത്രത്തിെൻറ ഭണ്ഡാരം കുത്തിത്തുറന്ന് 20,000ത്തോളം രൂപ കവർന്നു. നാലുവർഷത്തിനിടെ അഞ്ചാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ചെട്ടികുളം കൊളായിയിൽ ചന്ദ്രകാന്തത്തിൽ വിജയലക്ഷ്മിക്കുനേരെ കത്തികാട്ടി കവർച്ച നടന്നതും പുതിയങ്ങാടി പാലക്കാടയിലെ വീട്ടിൽ കവർച്ച നടന്നതും അടുത്തിടെയാണ്. മോഷണം കൂടിയ പശ്ചാത്തലത്തിൽ രാത്രികാല പട്രോളിങ് കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.