'സദാചാര ലംഘന' സസ്പെൻഷൻ: പൊലീസുകാരൻ സർവിസിൽ തിരിച്ചെത്തി
text_fieldsകോഴിക്കോട്: 'സദാചാര ലംഘനം' ഉൾപ്പെടെ ആരോപിച്ച് സസ്പെൻഡ് ചെയ്ത സിവിൽ പൊലീസ് ഒാഫിസർ സർവിസിൽ തിരിച്ചെത്തി. സിറ്റി കൺേട്രാൾ റൂമിലെ യു. ഉമേഷിനെയാണ് (ഉമേഷ് വള്ളിക്കുന്ന്) തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചതോടെ ഇദ്ദേഹം ഫറോക്ക് പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചു.
സസ്പെൻഷൻ നടപടി ചോദ്യംചെയ്ത് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിന് ഉമേഷ് പരാതി നൽകിയതോടെ ഡി.ജി.പിയോട് ആറാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് ഉമേഷിനെ ബന്ധപ്പെടുകയും രേഖകളെല്ലാം അയച്ചുതരാൻ ആവശ്യപ്പെടുകയുമായിരുന്നു. നേരിട്ടുള്ള അേന്വഷണത്തിെനാടുവിലാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. അതേസമയം, എട്ട് ഇൻക്രിെമൻറുകൾ റദ്ദാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദമായ സസ്പെൻഷൻ ഉത്തരവു വന്നത്. ഗായികയും സുഹൃത്തുമായ ആതിര കെ. കൃഷ്ണന് താമസിക്കാൻ വാടകവീട് എടുത്തുനൽകിയതടക്കം സദാചാര ലംഘന നടപടികളുണ്ടായി എന്നാരോപിച്ചാണ് സിറ്റി പൊലീസ് മേധാവി എം.വി. ജോർജ് ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്.
സസ്പെൻഷൻ ഉത്തരവ് സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയെന്നതും തുടർ നടപടിക്കിടയാക്കി. അതിനിടെ വിവാദ ഉത്തരവിൽ പരാമർശിക്കപ്പെട്ട ആതിര ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്കെതിരെ ഉത്തരമേഖല െഎ.ജി അശോക് യാദവിന് പരാതി നൽകിയിരുന്നു. ഉമേഷിനും ആതിരക്കുമെതിരെയുള്ള നീക്കങ്ങളെ ചെറുത്തുതോൽപിക്കണമെന്നാവശ്യപ്പെട്ട് കെ. സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, സിവിക് ചന്ദ്രൻ, എം.എൻ. കാരശ്ശേരി, കെ. അജിത, കൽപറ്റ നാരായണൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം ഉമേഷും ആതിരയും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.