Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബെഹ്​റ​ക്കെ​തി​രെ...

ബെഹ്​റ​ക്കെ​തി​രെ പൊലീസുകാര​െൻറ ഫേസ്​ബുക്​ പോസ്​റ്റ്

text_fields
bookmark_border
monson mavunkal,loknath behera
cancel
camera_alt

പുരാവസ്​തു തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന്‍റെ വീട്ടിലെത്തിയ മുൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ

കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ഡി.​ജി.​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​ക്കെ​തി​രെ പ​രോ​ക്ഷ വി​മ​ര്‍ശ​ന​വു​മാ​യി പൊ​ലീ​സു​കാ​ര​െൻറ ഫേ​സ്​​ബു​ക്​ പോ​സ്​​റ്റ്. മോ​ൻ​സ​ൺ മാ​വു​ങ്ക​ലി‍െൻറ വീ​ട്ടി​ലെ​ത്തി​യ പ്ര​മു​ഖ​ര്‍ കോ​ടി​ക​ള്‍ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​വു​മെ​ന്ന് സൂ​ച​ന ന​ല്‍കി​യാ​ണ് സി​റ്റി​യി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​റാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്​​റ്റി​ട്ട​ത്.

'ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍ ഞെ​ളി​ഞ്ഞി​രു​ന്ന ശു​ന​ക​ന്മാ​രെ കേ​വ​ലം മ​ണ്ട​ന്മാ​രാ​ക്കി ചി​ത്രീ​ക​രി​ച്ച് ഇ​തൊ​രു കോ​മ​ഡി ഷോ ​ആ​ക്കി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ക്ഷേ, ആ ​ശു​ന​ക​ന്മാ​രി​ലെ ചി​ല വേ​ന്ദ്ര​ന്മാ​ര്‍ ക​മ​ഴ്ന്നു വീ​ണാ​ല്‍ കോ​ടി​ക​ള്‍ കൊ​ണ്ടു പൊ​ങ്ങു​ന്ന​വ​രാ​ണെ​ന്നും ഒ​ന്നും കാ​ണാ​തെ കു​നി​ഞ്ഞ് നി​ന്നു കൊ​ടു​ക്കു​ന്ന​വ​ര​ല്ലെ​ന്നും ന​മു​ക്ക​റി​യാം.

ആ ​ഇ​ല​ന​ക്കി​ക​ളെ​യും അ​വ​രു​ടെ കി​റി​ന​ക്കി​ക​ളെ​യും പോ​റ്റാ​ന്‍ ക​പ്പം കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന ന​മ്മ​ളാ​ണ് ശ​രി​ക്കും മ​ണ്ട​ന്മാ​ര്‍. ക​ന​ക​സിം​ഹാ​സ​ന​ത്തി​ലി​രി​പ്പ​വ​ര്‍ ശു​ന​ക​നോ ശും​ഭ​നോ എ​ന്ന​ന്തം​വി​ടു​ന്ന മ​ണ്ട​ന്മാ​ര്‍' എ​ന്നാ​ണ് ഉ​മേ​ഷി​െൻറ പോ​സ്​​റ്റ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loknath beheraumesh vallikkunnu
News Summary - policeman's Facebook post
Next Story