വഴികളിലെ കൊടിതോരണം മാറ്റാൻ സ്നേഹത്തിെൻറ ഭാഷയിൽ നാട്ടുകാരാവശ്യപ്പെടുകയാണ്...
text_fieldsകോഴിക്കോട്: തെരെഞ്ഞടുപ്പ് കഴിഞ്ഞിട്ടും പോളിങ് സ്റ്റേഷനുകളായ കെട്ടിടങ്ങളുടെ സമീപപ്രദേശങ്ങൾ കൊടിതോരണങ്ങളാൽ 'സമ്പൽ സമൃദ്ധം'. പലയിടത്തും സ്ഥാനാർഥികളുടെ നൂറുകണക്കിന് ബഹുവർണ പോസ്റ്ററുകളാണ് റോഡിന് കുറുകെപോലും തൂങ്ങിക്കിടക്കുന്നത്. ഇവയിൽ പലതിെൻറയും കയറുകൾ പൊട്ടിത്തൂങ്ങി ബൈക്ക് യാത്രികർക്കടക്കം ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. പോളിങ് സ്റ്റേഷനുകളിൽനിന്ന് നിശ്ചിത ദൂരം വിട്ടുമാറി രാഷ്ട്രീയ പാർട്ടികൾ അവരവരുെട കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. ഇവയോട് ചേർന്നുള്ള വഴികളുൾപ്പെടെയാണ് കൊടിതോരണങ്ങളാലും പോസ്റ്റർ, ബോർഡ് എന്നിവയാലും അലങ്കരിച്ചത്.
വോെട്ടടുപ്പ് കഴിഞ്ഞിട്ടും ഇവയൊന്നും എടുത്തുമാറ്റാതെ പാർട്ടിക്കാർ സ്ഥലം വിട്ടതോെട ഇൗ ഭാഗങ്ങളിലെ താമസക്കാരാണ് ദുരിതംപേറുന്നത്.
അതേസമയം ചിലയിടങ്ങളിൽ കൗണ്ടറുകളോട് ചേർന്നും മറ്റും സ്ഥാപിച്ച തോരണങ്ങൾ പൂർണമായും പാർട്ടിക്കാരുടെ നേതൃത്വത്തിൽതന്നെ എടുത്തുമാറ്റി മാതൃകയായിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ ഒട്ടുമിക്ക വാർഡുകളിലെയും പോളിങ് ബൂത്തുകളുടെ സമീപ പ്രദേശങ്ങളിൽ ഇത്തരം അലങ്കാരങ്ങൾ ഭീഷണിയായി കിടക്കുന്നുണ്ട്.
അതേസമയം പട്ടികയിൽ അടിച്ച ബോർഡുകളിലേറെയും എടുത്തുമാറ്റിയിട്ടുണ്ട്. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് മുൻനിർത്തി ഉപയോഗിക്കാനാണ് ഇവ എടുത്തുമാറ്റിയത്. സ്നേഹത്തിെൻറ ഭാഷയിൽ വോട്ടഭ്യർഥിച്ച സ്ഥാനാർഥികൾക്ക് സ്നേഹമുണ്ടെങ്കിൽ പൊതുവഴികളിലും ഇടറോഡുകളിലെ കവലകളിലും മറ്റും തലങ്ങുംവിലങ്ങും തൂക്കിയിട്ട പോസ്റ്ററുകളുൾപ്പെടെ നീക്കംചെയ്ത് മാതൃകയാവണമെന്നാണ് നാട്ടുകാരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.