കോഴി ഇറച്ചിക്ക് അമിത വില; നടപടിയെന്ന് സിവിൽ സപ്ലൈസ്
text_fieldsവടകര: താലൂക്കിൽ കോഴി ഇറച്ചിക്ക് അമിത വില ഈടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ്. കോഴിയിറച്ചിക്ക് അമിത വില ഈടാക്കി വിൽപന നടത്തുന്നതായി നിരവധി പരാതികൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു.
അന്വേഷണത്തിൽ ചിക്കൻ വ്യാപാരികൾ ഒരാഴ്ചക്കിടെ അനിയന്ത്രിതമായി വില വർധിപ്പിച്ചതായി മനസ്സിലായി. സാധാരണയായി മാർക്കറ്റിൽ ഒരിനത്തിന് ആവശ്യകത ഏറുമ്പോഴാണ് വില വർധിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ വഴി ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാലും വിവാഹം- ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾ ഇല്ലാത്തതിനാലും സാധാരണയായുള്ള കോഴിയിറച്ചിയുടെ ആവശ്യകത കുറയുകയാണ്. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ താലൂക്കിലെ കോഴിവ്യാപാരികൾ അമിത വില ഈടാക്കുകയാണ്.
എല്ലാ കോഴിവ്യാപാരികളും ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും നേടിയിരിക്കേണ്ടതും കടയിൽ പ്രദർശിപ്പിക്കേണ്ടതുമാണെന്നും സിവിൽ സപ്ലൈസ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.