പൂവിളിയല്ല; വിൽപനക്കാർക്ക് പട്ടിണിയോണം
text_fieldsകോഴിക്കോട്: ഓണം വന്നിട്ടും പൂവിളിയില്ലാതെ നഗരം. പ്രളയം കൊണ്ടുപോയ രണ്ട് ഓണങ്ങൾക്കുശേഷം കാത്തിരുന്നുവന്ന ഓണത്തെ കോവിഡും ബാധിച്ചതോടെ കോഴിേക്കാട്ടെ തെരുവുകൾ ഹർത്താലിലെന്ന പോലെ വിജനമായി.
ഓണക്കാലത്ത് ചെട്ടിയുടെയും ജമന്തിയുടെയും കൂമ്പാരങ്ങൾ നിറയുന്ന പാളയം മാർക്കറ്റ് ഒരു പൂപോലും ഇല്ലാതെ ശൂന്യമാണ്.
തമിഴ്നാട്ടിൽനിന്നുള്ള പൂക്കൾ വേണ്ടെന്ന് സർക്കാർ നിർദേശം വന്നതോടെ ഓണക്കച്ചവടം ലക്ഷ്യമിട്ട് ജീവിച്ച പൂക്കച്ചവടക്കാരുടെ ജീവിതവും പട്ടിണിയിലായി.
പൊള്ളാച്ചിയിൽനിന്നും ഗുണ്ടൽപേട്ടിൽനിന്നുമെല്ലാം ലോഡുകണക്കിന് പൂക്കളാണ് നഗരത്തിൽ എത്തിയിരുന്നത്. പത്തു ദിവസംകൊണ്ട് ഒരു വർഷത്തേക്കുള്ള ആദായം അവർ സ്വരൂപിക്കും. വീടുകളിലേക്കുള്ളതിനുപുറമെ പൂക്കള മത്സരങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ ഇടങ്ങളിലേക്കും വൻ തുകയുടെ കച്ചവടം നടക്കാറുണ്ട്.
ഒാണക്കാലത്ത് ലക്ഷങ്ങൾ വാടകക്ക് പൂക്കച്ചവടത്തിന് ഗോഡൗണാവശ്യത്തിനായി നഗരത്തിലെ ഹോട്ടലുകളടക്കം സ്ഥാപനങ്ങൾ വിട്ടുനൽകാറുണ്ട്. ഇത്തവണ ഇതും പിഴച്ചു.
ആറായിരത്തോളം പൂക്കച്ചവടക്കാർ കേരളത്തിലുണ്ട്. 46,000 കുടുംബങ്ങൾ ഇതുവഴിയും 10 ലക്ഷം കുടുംബങ്ങൾ മാലകെട്ടലുൾപ്പെടെയുള്ള അനുബന്ധ തൊഴിലുകൾ നടത്തിയും ജീവിക്കുന്നുണ്ട്.
സർക്കാറിെൻറ നിർദേശം ഇത്രയും കുടുംബാംഗങ്ങളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ആഗസ്റ്റ് 24ന് രാവിലെ 11ന് പാളയത്ത് പൂക്കടകൾക്ക് മുന്നിൽ റീത്തുവെച്ച് പ്രതിഷേധിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.