പ്രസാദിെൻറ കുളി സമരം ഫലിച്ചു; ജല അതോറിറ്റി പൈപ്പ് നന്നാക്കി
text_fieldsകോഴിക്കോട്: അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാവുന്നതിനെതിരെ യുവാവിെൻറ കുളി പ്രതിഷേധം ഫലം കണ്ടു. ചലപ്പുറം ഭജനകോവിൽ റോഡിൽ ഒരുമാസത്തോളമായി പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർ ഞായറാഴ്ച പൈപ്പ് നന്നാക്കാനെത്തി. ഇന്ന് ബാക്കി പണിപൂർത്തിയാക്കുമെന്ന് അധികൃതർ പ്രതിഷേധക്കാരനെ അറിയിച്ചു.
പൊതുപ്രവർത്തകനും െഎ.ടി ജോലിക്കാരനുമായ പ്രസാദ് കണക്കശ്ശേരിയുടെ പ്രതിഷേധ വീഡിയോ ആണ് ഫലം കണ്ടത്. പൊതുറോഡിൽ ഇൗ വെള്ളമുപയോഗിച്ച് കുളിച്ചായിരുന്നു പ്രതിഷേധം. വെള്ളത്തിെൻറ വിലയെ കുറിച്ചും ജനങ്ങളുടെ പ്രയാസത്തെ കുറിച്ചും പ്രസാദിെൻറ ഡയലോഗുകളും കുറിക്കുകൊണ്ടു. 'വാട്ടർ അതോറിറ്റിയിൽ വിളിച്ച് പറഞ്ഞിട്ടും ഉദാസീന മറുപടിയാണ്. എെൻറ വീട്ടിൽ ഏതായാലും ഇത്ര നല്ല വെള്ളമില്ല. അതുകൊണ്ട് ഞാൻ സ്ഥിരമായി ഇവിടെ വന്ന് കുളിക്കും' എന്നായിരുന്നു പ്രതിഷേധക്കാരെൻറ പ്രഖ്യാപനം. വിഡിയോ വൈറലായതോടെ അധികൃതർ ഞായറാഴ്ചയായിട്ടും ഇടപെട്ടു.
പി.ഡബ്ല്യു.ഡിയുമായുള്ള തർക്കമാണത്രെ ഇത്തരം പണികൾ വൈകാൻ കാരണം. പി.ഡബ്ല്യു.ഡി നടപ്പാതക്കിടയിലായിരുന്നു വെള്ളം വൻതോതിൽ പാഴായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.