നടുനിവർത്തി അച്ചടി മേഖല; തെരെഞ്ഞടുപ്പ് ചൂടിലും അനക്കമില്ലാതെ ലൈറ്റ് ആൻഡ് സൗണ്ട്
text_fieldsകോഴിക്കോട്: കോവിഡ് രൂക്ഷമായപ്പോൾ നിശ്ശബ്ദമായ അച്ചടിയന്ത്രങ്ങൾ തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ ഉണർന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ നിയന്ത്രിക്കപ്പെട്ട ഗൃഹസന്ദർശനം, പൊതുയോഗങ്ങൾ തുടങ്ങിയവക്ക് പകരമായി കൂടുതൽ പോസ്റ്ററുകളും ബാനറുകളും ബോർഡുകളുമായാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓൺലൈൻ പ്രചാരണത്തോടൊപ്പം തന്നെ പോസ്റ്റർ പ്രചാരണവും തകൃതിയായി നടക്കുന്നതിനാൽ അച്ചടിയന്ത്രങ്ങൾ വിശ്രമമില്ലാതെ പണി തുടങ്ങിയിട്ടുണ്ട്.
ചിഹ്നം, പോസ്റ്റര്‍, അഭ്യർഥന, പ്രസ്താവന ലഘുലേഖ തുടങ്ങി ഇനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രസുകള്‍ രംഗത്തിറക്കുന്നത്. പാർട്ടികളുടെ മാത്രമല്ല, സ്പോൺസർമാരുടെയും വർക്കുകൾ ലഭിക്കുന്നുണ്ടെന്ന് അച്ചടിശാല ഉടമകൾ പറയുന്നു. പോസ്റ്ററുകളും ബാനറുകളുമെല്ലാം കഴിഞ്ഞ വര്‍ഷത്തെ പോലെ തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദമായ ബോഹര്‍ മീഡിയയിലാണ് ഇത്തവണയും തയാറാക്കുന്നത്. 15- 30 ദിവസത്തിനുള്ളിൽ മണ്ണിലലിയുന്നതാണ് ബോഹർ. പേപ്പറും പരുത്തി നൂലും കലര്‍ത്തി നിര്‍മിക്കുന്നവയാണ് ബോഹര്‍ ഉൽപന്നങ്ങള്. ബോഹർ പ്രിൻറുകൾക്ക് ചതുരശ്ര അടിക്ക് 20 രൂപയാണ്. പോളിസ്റ്റർ തുണിെകാണ്ടുള്ള പ്രിൻറുകൾക്ക് 25 രൂപയുമാണ് ഈടാക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിലും അനക്കമില്ലാത്ത അവസ്ഥയാണ് ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗങ്ങൾക്ക്. പൊതുയോഗങ്ങളൊന്നും ഇല്ലാത്തതും ഉള്ള യോഗങ്ങൾക്ക് ആളുകൾ കുറവായതും ലൈറ്റ് ആൻഡ് സൗണ്ട് മേഖലക്ക് വൻ തിരിച്ചടിയാണ്. ചെറിയ ഹാൻഡ് സെറ്റ് മൈക്കുകൾക്കും ചെറിയ സ്പീക്കർ കാബിനുകൾക്കും മാത്രമാണ് ആവശ്യക്കാരുള്ളത്. മുമ്പ് ചെറിയ യോഗങ്ങളും കവലപ്രസംഗങ്ങളും മുതൽ ലക്ഷങ്ങൾ അണിനിരക്കുന്ന മൈതാന പ്രസംഗങ്ങൾ വരെ നടക്കുന്നതാണ് തെരഞ്ഞെടുപ്പിൽ. 1000 വാട്സ് മുതൽ ഒരു ലക്ഷം വാട്സിെൻറ സൗണ്ട് വരെ ഉപയോഗിക്കുന്ന തരം പരിപാടികൾ അരങ്ങേറാറുണ്ട്. മറ്റെല്ലാ മേഖലകളും ഉണർന്നു തുടങ്ങിയെങ്കിലും സൗണ്ട് മേഖല നിശ്ശബ്ദതയിൽ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.