സ്വകാര്യ ബസ് സമരം; കെ.എസ്.ആർ.ടി.സിക്ക് കൊയ്ത്തായി
text_fieldsകോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് കുറ്റ്യാടി ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്
കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ മൂന്ന് ദിവസം നീണ്ടുനിന്ന സ്വകാര്യ ബസ് സമരം കെ.എസ്.ആർ.ടി.സിക്ക് കൊയ്ത്തായി. 47 സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടിൽ പണിമുടക്ക് കാരണം പെരുവഴിയിലായ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ ട്രിപ്പുകൾ ഏർപ്പെടുത്തിയത് തുണയാവുകയായിരുന്നു. തൊട്ടിൽപാലം ഡിപ്പോയിൽനിന്ന് നിലവിലുള്ള 100 ട്രിപ്പുകൾക്ക് പുറമെ ദീർഘദൂര സർവിസുകൾ ഒഴിവാക്കി 25 ട്രിപ്പുകൾ പുതുതായി കോഴിക്കോട്ടേക്ക് ഏർപ്പെടുത്തി. ഏതാണ്ട് അത്രതന്നെ ട്രിപ്പുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കിയിരുന്നു. വടകര, മാനന്തവാടി ഡിപ്പോകളിൽനിന്നും ബസുകളിറക്കി. ഇതുമൂലം കലക്ഷനിലും നല്ല വർധനയുണ്ടായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.