സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിലും ഇന്ധന വിലവർധനവിലും പ്രതിസന്ധിയിലായ ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക് (സി.എൻ.ജി- കംമ്പ്രസ്ഡ് നാചുറൽ ഗ്യാസ്) ചുവട് മാറ്റുന്നു. നിലവിൽ ഡീസൽ എന്ജിനുള്ള ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്ന എ.സി ബ്രദേഴ്സ് ബസിൽ ജില്ലയിൽ ആദ്യമായി സി.എൻ.ജി ഘടിപ്പിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഗ്രീൻ ഫ്യൂവൽ എനർജി സൊലൂഷൻസ് കമ്പനിക്കാണ് നിർമാണച്ചുമതല. 95 രൂപ ഒരു ലിറ്റർ ഡീസലിന് വിലവരുമ്പോൾ രണ്ടര മുതൽ മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ബസുകൾക്ക് െെമലേജ് കിട്ടുന്നുള്ളൂ. എന്നാൽ, ലിറ്ററിന് 62 രൂപയുള്ള സി.എന്.ജിക്ക് അഞ്ച് മുതൽ ഏഴ് വരെ െെമലേജ് ലഭിക്കും.
പുതിയ സി.എൻ.ജി ബസ് വാങ്ങുകയാണെങ്കിൽ ഡീസൽ ബസുകളേക്കാൾ 10 ലക്ഷം രൂപയോളം അധിക ചെലവ് വരും. നിലവിലെ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ മൂന്നര മുതൽ നാല് ലക്ഷം രൂപയേ ചെലവ് വരുന്നുള്ളൂ. ഇലക്ട്രിക് ബസിനാണെങ്കിൽ ഇത് ഏകദേശം ഒരു കോടി രൂപയാകും. ജില്ലയിൽ മൊത്തം 1100 ബസുകൾക്കാണ് പെർമിറ്റുള്ളത്. സി.എൻ.ജിയിലേക്ക് മാറുന്നതോടെ ബസ് വ്യവസായം ലാഭത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022ൽ കോഴിക്കോട് സി.എന്.ജി യൂനിറ്റ് തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രീൻഫ്യൂവൽ എം.ഡി അസോക് ചൗധരി പറഞ്ഞു. ആദ്യ സി.എന്.ജി സർവിസിെൻറ ഉദ്ഘാടനം ഗതാഗത മന്ത്രി ആൻറണി രാജു ബാലുശ്ശേരി പാനായിയിൽ വെള്ളിയാഴ്ച മൂന്നിന് നിർവഹിക്കുമെന്ന് കോഴിക്കോട് ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എ.സി. ബാബുരാജ്, ടി.കെ. ബീരാൻ കോയ, റെനീഷ് എടത്തിൽ, ഗ്രീൻ ഫ്യൂവൽ എം.ഡി അശോക് ചൗധരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.