സ്വകാര്യ പ്രാക്ടീസ്; 16 ഡോക്ടർമാർ വിജിലൻസ് പരിശോധനയിൽ കുടുങ്ങി
text_fieldsകോഴിക്കോട്: സർക്കാർ ആശുപത്രകളിൽ സർവിസ് നടത്തുന്നതിനിടെ അനധികൃതമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ 16 ഡോക്ടർമാർ വിജിലൻസ് പരിശോധനയിൽ കുടുങ്ങി.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ എട്ടും മഞ്ചേരി മെഡിക്കൽ കോളജിലെ ഒന്നും മറ്റ് സർക്കാർ ആശുപത്രികളിലെ ഏഴും ഡോക്ടർമാരാണ് പിടിക്കപ്പെട്ടത്.
അനധികൃത പ്രാക്ടീസ് നിയന്ത്രിക്കുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്‌ടീസ് പാടില്ലെന്നാണ് ചട്ടം. ഇവർക്ക് ശമ്പളത്തിന്റെ 25 ശതമാനം നോൺ പ്രാക്ടീസിങ് അലവൻസ് സർക്കാർ നൽകുന്നുണ്ട്.
മറ്റ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് മാനദണ്ഡങ്ങളോടെ സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും പലരും ഇത് പാലിക്കുന്നില്ല. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിൽ മിതമായ പരിശോധന ഉപകരണങ്ങളോടെ പ്രാക്ടീസ് ചെയ്യാം.
എന്നാൽ, പലരും വലിയ ക്ലിനിക്കായും സ്‌കാനിങ്, എക്‌സറേ തുടങ്ങിയ സംവിധാനങ്ങളുമൊക്കെയാായണ് പ്രവർത്തിക്കുന്നത്. ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിൽ കൈമാറും. ഇത് പരിശോധിച്ച് ആരോഗ്യ വകുപ്പ് നടപടിയെടുക്കും. ഡിവൈ.എസ്പിമാരുടെ നേതൃത്വത്തിൽ 11 സംഘങ്ങളായാണ് വിജിലൻസ് ജില്ലയിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.