Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർണച്ചിറകുവിരിച്ച്...

വർണച്ചിറകുവിരിച്ച് ആശാഭവൻ അന്തേവാസികൾ

text_fields
bookmark_border
doll made by asha bhavan inmetes
cancel
camera_alt

ആശാഭവൻ അന്തേവാസികൾ നിർമിച്ച ഉൽപന്നങ്ങൾ    

കോ​ഴി​ക്കോ​ട്: മ​നോ​രോ​ഗം ഭേ​ദ​മാ​യി​ട്ടും പ​തി​ച്ചു​കി​ട്ടി​യ വി​ളി​പ്പേ​രു​ക​ളി​ൽ​നി​ന്ന് മു​ക്തി നേ​ടാ​നാ​കാ​തെ, ജീ​വി​ത​ത്തിെൻ​റ നി​റ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഓ​ടി ഒ​ളി​ക്കേ​ണ്ടി വ​ന്ന ചി​ല​രു​ണ്ട് ന​മു​ക്ക് ചു​റ്റും. മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ന​ലെ​ക​ളു​ടെ ഓ​ർ​മ​ക്കൂ​ടു​ക​ൾ പൊ​ളി​ച്ച് ജീ​വി​ത​ത്തി​ൽ പു​തു​നി​റ​ങ്ങ​ൾ ചാ​ലി​ക്കു​ക​യാ​ണ് സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശാ​ഭ​വ​നി​ലെ ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മാ​സ്ക്കു​ക​ൾ മു​ത​ൽ ടെ​ഡി​ബി​യ​റു​ക​ൾ വ​രെ ഇ​വ​രു​ടെ ക​ര​വി​രു​തി​ൽ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. കോ​ട്ട​ൺ മാ​സ്​​ക്കു​ക​ൾ, പാ​വ​ക്കു​ട്ടി​ക​ൾ, മാ​റ്റു​ക​ൾ, പേ​പ്പ​ർ പെ​ൻ, പേ​പ്പ​ർ ക​വ​റു​ക​ൾ, മെ​ഡി​സി​ൻ ക​വ​റു​ക​ൾ, തു​ണി​സ​ഞ്ചി​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ട​ത്തെ അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​നാ​യി ഇ​ൻ​സ്ട്ര​ക്ട​റും ആ​ശാ​ഭ​വ​നി​ൽ ഉ​ണ്ട്.

രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ആ​ശാ​ഭ​വ​നി​ൽ 18 മു​ത​ൽ 80 വ​യ​സ്സു​വ​രെ​യു​ള്ള 74 സ്ത്രീ​ക​ളാ​ണ് അ​ന്തേ​വാ​സി​ക​ളാ​യു​ള്ള​ത്. 2009 മു​ത​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വ​ർ നി​ർ​മി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലെ​ല്ലാം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി െൻ​റ സ​ഹാ​യ​ത്തോ​ടെ സ്​​റ്റാ​ൾ സ​ജ്ജീ​ക​രി​ച്ചാ​യി​രു​ന്നു ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന. കോ​വി​ഡ് കാ​ല​മാ​യ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ നി​ല​ച്ച​തോ​ടെ വി​ൽ​പ​ന​ക്ക് അ​വ​സ​ര​മി​ല്ലാ​താ​യി. മെ​ഡി​സി​ൻ ക​വ​റു​ക​ൾ ഇം​ഹാ​ൻ​സി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പേ​പ്പ​ർ ബാ​ഗു​ക​ൾ ഷോ​പ്പു​ട​മ​ക​ളും വാ​ങ്ങി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ നി​ർ​മി​ച്ച ക​വ​റു​ക​ൾ വി​റ്റ് പോ​യി​ട്ടി​ല്ല. ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ല​ഭി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ള്ള​വ വി​റ്റു​പോ​യി​ട്ടി​ല്ലെ​ന്നും ആ​ശാ ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

രോ​ഗം ഭേ​ദ​മാ​യി​ട്ടും സ​മൂ​ഹ​വും കു​ടും​ബ​വും അ​ക​റ്റി​നി​ർ​ത്തു​ന്ന​തി െൻ​റ വേ​ദ​ന മ​റ​ക്കു​ന്ന​ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും ചു​രു​ക്കം ചി​ല​ർ മാ​ത്ര​മേ ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​വി​ഡാ​യ​തോ​ടെ അ​ദാ​ല​ത്തും നി​ല​ച്ചു. ഈ ​വി​ഷ​മ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ന​ല്ല നാ​ള​യെ തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലാ​ണ് ഇ​വി​ട​ത്തെ ഓ​രോ അ​ന്തേ​വാ​സി​യും.

ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു​കി​ട്ടു​ന്ന തു​ക ഇ​വ നി​ർ​മി​ച്ച​വ​രു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ആ ​തു​ക ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി ന​ൽ​കും. ഇ​ല്ലെ​ങ്കി​ൽ അ​വ​രെ ബ​ന്ധു​ക്ക​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ അ​ക്കൗ​ണ്ടി​ലെ തു​ക പി​ൻ​വ​ലി​ച്ച് ന​ൽ​കു​മെ​ന്നും ആ​ശാ ഭ​വ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​ർ നി​ർ​മി​ച്ച സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 04952358876 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asha bhavanAsha Bhavan inmates
News Summary - Products made by Asha Bhavan inmates for sale
Next Story