‘ഗോദ്സെയെ പുകഴ്ത്തിയ പ്രഫസറെ പുറത്താക്കണം’ എൻ.ഐ.ടിക്കു മുന്നിൽ സമരപരമ്പര; സംഘർഷം
text_fieldsചാത്തമംഗലം: ഗോദ്സെയെ പുകഴ്ത്തി സമൂഹ മാധ്യമത്തിൽ കമന്റിട്ട എൻ.ഐ.ടി പ്രഫസർ ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം രൂക്ഷമാകുന്നു. ബുധനാഴ്ച ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
അസി. പൊലീസ് കമീഷണർ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇരട്ട ബാരിക്കേഡുകളും വൻ പൊലീസ് സന്നാഹവും ഒരുക്കിയാണ് നേരിട്ടത്.സംഘർഷത്തിലും ജലപീരങ്കി പ്രയോഗത്തിലുമാണ് മൂന്ന് മാർച്ചുകളും കലാശിച്ചത്. സംഘർഷത്തിനിടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.
അബിൻ പടനിലം, നവനീത് ചെറൂപ്പ എന്നിവർക്കാണ് പരിക്കേറ്റത്. അബിൻ പടനിലത്തിന്റെ കൈവിരലറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൈവിരൽ തുന്നിച്ചേർക്കാൻ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്ഐയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച ആദ്യത്തെ പ്രതിഷേധം നടന്നത്. ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം സംഘർഷത്തിലെത്തുകയായിരുന്നു.ഇതിനിടെയാണ് രണ്ടുപേർക്ക് പരിക്കേറ്റത്. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ടി.കെ. സുമേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. നിനു, ദിപു പ്രേംനാഥ്, കെ. അരുൺ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.സി. ഷൈജു സ്വാഗതവും ജില്ല കമ്മിറ്റി അംഗം പ്രഗിൻലാൽ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും സമാനരീതിയിലാണ് കലാശിച്ചത്. പൊലീസിനുനേരെ കല്ലേറുമുണ്ടായി. ജില്ല കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, എം. ധനീഷ് ലാൽ, വി.ടി. നിഹാൽ, സനൂജ് കുരുവട്ടൂർ, വളപ്പിൽ റസാഖ്, ടി.കെ. സിറാജുദ്ദീൻ, അഡ്വ. മുഹമ്മദ് ദിഷാൽ, ഷരീഫ് മലയമ്മ എന്നിവർ സംസാരിച്ചു. ജിനീഷ് കുറ്റിക്കാട്ടൂർ, ഷബീർ പെരുമണ്ണ, റാഫി പൂവാട്ടുപറമ്പ, അരുൺലാൽ, മണിലാൽ, ഒ.പി. സമദ്, ഹമീദ് മലയമ്മ, രാഗീഷ് പെരുമണ്ണ, മനു മോഹൻ എന്നിവർ നേതൃത്വം നൽകി.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവരോഷം ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഐ. സൽമാൻ അധ്യക്ഷത വഹിച്ചു.
ജില്ല ട്രഷറർ കെ.എം.എ. റഷീദ്, സെക്രട്ടറി ഒ.എം. നൗഷാദ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ, ട്രഷറർ ഒ. ഹുസൈൻ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശാക്കിർ പാറയിൽ, എൻ.എം. ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി. ഹമീദ് മാസ്റ്റർ, ഹക്കീം മാസ്റ്റർ, സിദ്ദീഖ് തെക്കയിൽ, മുഹമ്മദ് കോയ കായലം, ജുനൈദ് കുന്ദമംഗലം, ജുനൈദ് മൂർക്കനാട്, എൻ.ടി. അബ്ദുല്ല നിസാർ, സി.ടി. മുഹമ്മദ് ശരീഫ്, കുഞ്ഞിമരക്കാർ മലയമ്മ, സിറാജ് ഈസ്റ്റ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.