സർക്കാർ ആശുപത്രികളിൽ നിയമന നിരോധനം
text_fieldsകോഴിക്കോട്: മഹാമാരിക്കാലത്തെ ആരോഗ്യസേവനത്തിന് നാഷനൽ ഹെൽത്ത് മിഷൻ വഴി നിയമനം നടത്തിയവരിൽ അത്യാവശ്യക്കാരല്ലാത്തവരെ പിരിച്ചുവിടണമെന്നും പുതിയ നിയമനങ്ങൾ നടത്തരുതെന്നും ആരോഗ്യവകുപ്പിെൻറ നിർദേശം.
ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെ ഇനി നിയമിക്കരുതെന്നും കോവിഡ് ഒന്നാം തരംഗസാഹചര്യത്തിൽ നിയമിച്ചവരിൽ അത്യാവശ്യക്കാരല്ലാത്തവരെ പിരിച്ചുവിടണമെന്നുമാണ് ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഉത്തരവ് നൽകിയിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗവ്യാപന ഭീഷണിക്കിടയിൽ സർക്കാർ ഉത്തരവ് വലിയ പ്രതിസന്ധിക്ക് കാരണമാവും. സംസ്ഥാനത്ത് 30,000 ആരോഗ്യപ്രവർത്തകരെയാണ് കോവിഡ് പ്രതിരോധപ്രവർത്തനത്തിനായി നിയമിച്ചത്. കണക്കിലധികം നിയമനം നടന്നു എന്ന് ചൂണ്ടിക്കാട്ടി ഇതിൽ നല്ലൊരു ശതമാനം പേരെ പിരിച്ചുവിടാനാണ് സർക്കാർ നീക്കം. കോവിഡ് വ്യാപനം നിലയ്ക്കാത്ത സാഹചര്യത്തിൽ പൊതുജനാരോഗ്യേമഖലയിൽ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
ഇത്രയൊക്കെ നിയമനം നടന്നിട്ടും ആരോഗ്യപ്രവർത്തകരുടെ ക്ഷാമം മൂലം മെഡിക്കൽ കോളജ് ഉൾെപടെ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട് ജില്ലയിൽമാത്രം 1700 ഓളം നിയമനങ്ങളാണ് ഈയിനത്തിൽ നടന്നത്. എന്നിട്ടും പരാതി വ്യാപകമാണ്.കോവിഡ് ബ്രിഗേഡ് പദ്ധതിപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനം നടന്നത് തൃശൂർ ജില്ലയിലാണ്. ദേശീയ ആരോഗ്യപദ്ധതി (എൻ.എച്ച്.എം) കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ലോകബാങ്ക് അനുവദിച്ച ഫണ്ട് തീർന്നതാണ് നിയമനനിരോധത്തിനും പിരിച്ചുവിടലിനും കാരണമായി പറയുന്നത്. അതേ സമയം താൽകാലികക്കാരെ നിയമിക്കുന്നതിനനുസരിച്ച് അവരെ ഉത്തരവാദിത്തമേൽപിച്ച് സ്ഥിരനിയമനത്തിലുള്ളവർ ഇഷ്ടം പോലെ ലീവെടുത്തുപോവുകയാണെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.