Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTProof over മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം: ശക്തമായ നടപടി വേണം- കെ.യു.ഡബ്ല്യു.ജെ
text_fieldsbookmark_border
കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുനേരെ നടക്കുന്ന കൈയേറ്റങ്ങൾ അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ വ്യക്തമാക്കി. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വാ തോരാതെ സംസാരിക്കുന്നവർതന്നെ മാധ്യമപ്രവർത്തകരെ തടയുന്നതും മർദിക്കുന്നതും പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കോൺഗ്രസ് നേതൃത്വം സംഘടനാതലത്തിലും പൊലീസ് നിയമപരമായും നടപടികൾ കൈെക്കാള്ളണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പ്രസ് ക്ലബിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.യു.ഡബ്ല്യു. ജെ. സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ്, സംസ്ഥാന സമിതി അംഗം ജിനേഷ് പൂനത്ത്, സി.ആർ. രാജേഷ്, ബി.എസ്. മിഥില എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story