വൈദ്യുതി വിച്ഛേദിച്ചതിനെതിരെ തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പ്രതിഷേധം
text_fieldsകോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫിസ് ആക്രമണത്തിലെ പ്രതികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. കേസിലെ പ്രതികളിലൊരാളായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യു.സി. റസാഖ് പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണു. റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. തുടർന്ന് റസാഖും ഭാര്യയും മെഴുകുതിരിയുമായി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.
മറ്റൊരു പ്രതിയായ ഷഹദാദിന്റെ വീട്ടിലെ വൈദ്യുതിയും കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ടുണ്ട്. ഓഫിസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി പറയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിൽ ഫ്യൂസ് ഊരാനെത്തിയ ലൈൻമാനെ അജ്മൽ മർദിച്ചിരുന്നു. അതിനു ശേഷം ശനിയാഴ്ച രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ തല്ലി തകർക്കുകയും അസിസ്റ്റൻ്റ് എൻജിനീയറായ പ്രശാന്തിനെ മർദിക്കുകയും ചെയ്തു.
തുടർന്ന് ഇന്ന് വൈകീട്ടാണ് അജ്മലിന്റെയും കൂടെയുണ്ടായിരുന്ന ഷഹദാദിന്റെയും വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.