കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം പ്രവേശന ഫീസിനെതിരെ പ്രക്ഷോഭം കനക്കുന്നു
text_fieldsചേമഞ്ചേരി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബ്ലൂ ഫ്ലാഗ് പദവിയുടെ പേരിൽ ഏർപ്പെടുത്തിയ ഫീസുകൾക്കെതിരെ വിവിധ സംഘടനകൾ രംഗത്ത്. ഞായറാഴ്ച യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും മാർച്ചു നടത്തി.
കഴിഞ്ഞ ദിവസം സി.പി.എമ്മും മാർച്ചു നടത്തിയിരുന്നു. പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്. എ.ഐ.വൈ.എഫും ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രവേശന ഫീസും പാർക്കിങ് ഫീസും പിൻവലിക്കുക, തൊഴിലവസരങ്ങളിൽ പ്രദേശവാസികൾക്ക് പ്രഥമ പരിഗണന നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഡി.സി.സി മെമ്പർ കണ്ണഞ്ചേരി വിജയൻ ഉദ്ഘാടനം ചെയ്തു.
നിതിൻ തിരുവങ്ങൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് അജയ്ബോസ്, ഇക്ബാൽ തങ്ങൾ, ഷബീർ ഇളവനക്കണ്ടി, റാഷിദ് മുത്താമ്പി എന്നിവർ സംസാരിച്ചു. ഷഹീർ കാപ്പാട്, ജംഷി കാപ്പാട്, മർവാൻ കാപ്പാട്, റംഷി കാപ്പാട്, എം. ബിബിനിത്ത്, ജർബീഷ്, റഷിൻ സ്വർണക്കുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.