പൊതുഗതാഗതം രക്ഷയുടെ പാതയിൽ
text_fieldsകോഴിേക്കാട്: കോവിഡ് തീർത്ത കടുത്ത പ്രതിസന്ധിയിൽനിന്ന് പൊതുഗതാഗതം ആശ്വാസത്തിെൻറ പാതയിൽ. ജനുവരിയോടെ കെ.എസ്.ആർ.ടി.സി കോഴിക്കോട് മേഖലയിൽ 80 ശതമാനത്തോളം സർവിസുകൾ പുനഃസ്ഥാപിച്ചു. സ്വകാര്യ ബസുകളും 60 ശതമാനത്തിലേറെ റോഡിലിറങ്ങി. നഗരത്തിൽ സ്വകാര്യബസ് സർവിസുകൾ 80 ശതമാനം നടത്തുന്നുണ്ട്. അതേസമയം, യാത്രക്കാരുടെ തിരക്ക് നോക്കി സർവിസുകൾ പുനഃക്രമീകരിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. എന്നാലും വരുമാനത്തിൽ ബസുകൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയിട്ടില്ല.
ഇതിന് പ്രധാന കാരണങ്ങളിലൊന്ന് ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലേക്ക് വരാത്തതാണ്. ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ പ്രധാന ആശ്രയങ്ങളിൽ ഒന്ന്. ഓട്ടോറിക്ഷകൾക്ക് പോലും മികച്ച വരുമാനം ഉണ്ടാവണമെങ്കിൽ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം കൂടണം. ജനുവരിയിൽ കൂടുതൽ പകൽസർവിസുകൾ ആരംഭിക്കുന്നത് നേട്ടമാകുമെന്നാണ് ബസ് മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.
കെ.എസ്.ആർ.ടി.സിക്ക് ഉത്തര മേഖലയിൽ 1200 ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. ഇത് 950ഓളം പുനഃസ്ഥാപിക്കാനായതായി സോണൽ ഓഫിസർ രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ജനുവരിക്ക് മുമ്പ് തന്നെ മുഴുവൻ സർവിസുകളും പുനഃസ്ഥാപിച്ചെങ്കിലും യാത്രക്കാരുടെ ആവശ്യം നോക്കി മാറ്റംവരുത്തി. ആളുകളുള്ള സമയം നോക്കിയാണ് നിലവിൽ സേവനം. വരുമാനക്കണക്കിൽ പക്ഷേ, വലിയ പുേരാഗതിയിലേക്ക് എത്തിയിട്ടില്ല.
ദീർഘദൂര സർവിസുകൾ മിക്കതും പുനഃസ്ഥാപിച്ചു. പേക്ഷ, യാത്രികരുടെ എണ്ണം അതിനനുസരിച്ച് ഉയർന്നിട്ടില്ല. വൈകാതെ പൂർവസ്ഥിതിയിലേക്ക് മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വകാര്യ ബസുകളും വരുമാനത്തിൽ പിന്നിൽ തന്നെയാണ്. ജീവനക്കാർ ശമ്പളം പകുതിയായി കുറച്ചിട്ടുണ്ട്. വരുമാനത്തിന് അനുസരിച്ച് 400-500 രൂപക്കാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ആളുകളുള്ള സമയം നോക്കിയാണ് സർവിസ്.
ഫ്രീ പാസുകൾ സ്വകാര്യ ബസുകൾ തീരെ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ പ്രതിനിധി തുളസി പറഞ്ഞു. വിദ്യാർഥികൾക്ക് പാസ് അനുവദിക്കുന്നതു സംബന്ധിച്ച് പരാതി ഉയരാതെ നോക്കണമെന്ന് ആർ.ടി.ഒ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച പ്രത്യക നിരക്കുതന്നെയാണ് നഗരത്തിൽ സ്വകാര്യബസുകൾ ഇൗടാക്കുന്നത്.
വിദ്യാർഥികളുടെ കൺസഷൻ സർക്കാർ നിർദേശപ്രകാരം നടപ്പാക്കും –ബസുടമകൾ
കോഴിക്കോട്: വിദ്യാർഥികളുടെ കൺസഷൻ സർക്കാർ നിർദേശപ്രകാരം നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ല ബസ്ഓപേററ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി തുളസി പറഞ്ഞു. രണ്ടര കിലോമീറ്റർ വരെ ഒരു രൂപയും ഏഴര കിലോമീറ്റർ വരെ രണ്ടു രൂപയും 10 കിലോമീറ്റർ വരെ മൂന്നു രൂപയും എന്നതാണ് നിരക്ക്. എസ്.എസ്.എൽ.സി, പ്ലസ് ടു, കോളജ് വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ഇളവ് അനുവദിക്കൂ. ട്യൂഷൻ വിദ്യാർഥികൾ മുഴുവൻ തുകയും നൽകണം.
കെ.എസ്.ആർ.ടി.സിയിലും വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
കോവിഡിന് മുേമ്പ ഉണ്ടായിരുന്ന നിരക്കിൽ വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ഗതാഗത കമീഷണർക്ക് മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.