പറഞ്ഞു പറഞ്ഞ് കഥകളുണ്ടാക്കി കുട്ടിക്കൂട്ടം
text_fields പുളിക്കൽ നോവൽ ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന സർഗശേഷി വികസന ക്യാമ്പിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ക്ലാസെടുക്കുന്നു
പുളിക്കൽ: പറഞ്ഞു പറഞ്ഞും ചോദ്യങ്ങൾ ചോദിച്ചും കഥകളുണ്ടാക്കി കുട്ടിക്കൂട്ടം. കുട്ടികളിൽ സർഗവാസനകളും നേതൃഗുണങ്ങളും വളർത്തുന്നതിനായി പുളിക്കൽ നോവൽ ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന ഏകദിന പരിശീലന ക്യാമ്പ് അക്ഷരാർഥത്തിൽ അവിസ്മരണീയമായി.
എഴുത്തുകാരനുമായി മുഖാമുഖം, കൗതുകവസ്തു നിർമാണം, വ്യക്തിത്വ വികസനം പരിശീലനം, കളികൾ തുടങ്ങി വ്യത്യസ്ത വിഭവങ്ങളൊരുക്കിയ ക്യാമ്പ് സ്കൂൾ മാനേജർ പി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ വിശിഷ്ടാതിഥിയായി. ടി.പി.സലീം, എം. സുബീന എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ എം.പി. സുധീർ സ്വാഗതവും പി.എം. ഷെസ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.