Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.വി.ആർ പാർക്ക്:...

പി.വി.ആർ പാർക്ക്: അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഉത്തരവ്

text_fields
bookmark_border
പി.വി.ആർ പാർക്ക്: അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഉത്തരവ്
cancel

കോ​ഴി​ക്കോ​ട്: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന പി.​വി.​ആ​ർ നാ​ച്ചു​റ​ൽ പാ​ർ​ക്കി​ന്റെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്.

നീ​ർ​ചാ​ലി​ന്റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് കു​ഴ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണം ഒ​രു​മാ​സ​ത്തി​ന​കം പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് ഹ​ര​ജി​യി​ലെ ഏ​ഴാം എ​തി​ർ​ക​ക്ഷി​യാ​യ പി.​വി.​ആ​ർ നാ​ച്ചു​റ​ൽ പാ​ർ​ക്ക് അ​ധി​കൃ​ത​ർ​ക്ക് ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പാ​ർ​ക്ക് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചെ​ല​വാ​കു​ന്ന തു​ക പാ​ർ​ക്ക് ഉ​ട​മ​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണം. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ടി.​വി. രാ​ജ​നാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ലെ മ​റ്റു​ക​ക്ഷി​ക​ളെ​യും നേ​രി​ൽ​കേ​ട്ട് തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ജി​ല്ല ക​ല​ക്ട​റോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ പി.​വി.​ആ​ർ നാ​ച്ചു​റ​ൽ പാ​ർ​ക്ക് മാ​നേ​ജ​ർ​ക്കും മ​റ്റും നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും മാ​നേ​ജ​രോ മ​റ്റു പ്ര​തി​നി​ധി​ക​ളോ ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് വി​ചാ​ര​ണ ജൂ​ലൈ 17ലേ​ക്ക് മാ​റ്റി. പ​രാ​തി​ക്കാ​ര​നാ​യ ടി.​വി. രാ​ജ​ൻ, ക​ക്ഷി​ക​ളാ​യ താ​മ​ര​ശ്ശേ​രി ത​ഹ​സി​ൽ​ദാ​ർ, കൂ​ട​ര​ഞ്ഞി വി​ല്ലേ​ജ് ഓ​ഫി​സ​ർ, കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ വി​ചാ​ര​ണ​യി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ത്ത​ര​വു​ക​ളും ഫ​യ​ലു​ക​ളും പ​രി​ശോ​ധി​ച്ച ക​ല​ക്ട​ർ പ്ര​കൃ​തി​ദ​ത്ത​മാ​യ നീ​ർ​ച്ചാ​ലു​ക​ൾ​ക്ക് കു​റു​കെ നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ൺ​ക്രീ​റ്റ് കു​ഴ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൊ​ളി​ച്ചു​നീ​ക്കാ​നും മ​ണ്ണ് സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നും ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal constructionPVR Park
News Summary - PVR Park Illegal construction
Next Story